വാദങ്ങള്‍ പൊളിയുന്നു; ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗിന് പള്‍സര്‍ സുനിയെത്തിയത് ഡ്രൈവറായി; പ്രൊഡക്ഷന്‍ കണ്‍ട്രോളറെ പൊലീസ് പൊക്കി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക വഴിത്തിരിവില്‍. പള്‍സര്‍ സുനിയെ നേരത്തെ അറിയില്ലന്ന ദിലീപിന്റെ വാദങ്ങള്‍ പൊളിയുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ പള്‍സര്‍ സുനി കൂടുതല്‍ ദിവസങ്ങളുണ്ടായിരുന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു.

പള്‍സര്‍ സുനി ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയത് ഡ്രൈവറായാണെന്ന് തെളിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുകനെ പൊലീസ് ചോദ്യം ചെയ്തു. ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രണ്ട് ദിവസം പള്‍സര്‍ സുനി ലൊക്കേഷനിലുണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്.

അന്വേഷണത്തിലെ പുതിയ വഴിത്തിരുവുകള്‍ ദിലീപിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇത് ശരിവെയ്ക്കുന്ന ശക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News