സമാധാനയോഗത്തിന് ശേഷം കണ്ണൂരില്‍ നടന്നത് ആര്‍എസ്എസിന്റെ ആക്രമണപരമ്പര; ‘സിപിഐഎം അക്രമം എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത് വായിക്ക്’

തിരുവനന്തപുരം: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ആര്‍എസ്എസ് ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. ഫെബ്രുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തുകൊണ്ട് നടന്ന സമാധാനയോഗത്തിന് ശേഷം കണ്ണൂരില്‍ മാത്രം നിരവധി ആക്രമണങ്ങളാണ് ആര്‍എസ്എസ് നടത്തിയത്. സിപിഐഎമ്മിനെതിരെ ആര്‍എസ്എസ് നടത്തിയ അക്രമങ്ങളില്‍ ചിലത് താഴെ. കണ്ണൂരില്‍ സിപിഐഎം അക്രമം എന്ന് മുറവിളി കൂട്ടുന്നവര്‍ ഇത് വായിക്കണമെന്ന ആവശ്യത്തോടെ കണ്ണൂര്‍ സ്വദേശിയായ മനീഷാണ് ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കണ്ണൂരില്‍ സിപിഐഎം അക്രമം എന്ന് മുറവിളി കൂട്ടുന്നവരേ. സമയം ഉണ്ടെങ്കില്‍ ഒന്ന് ഇത് മുഴുവന്‍ വായിക്കണം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ എസ് എസുകാര്‍ കണ്ണൂരില്‍ ചെയ്തുകൂട്ടിയ അക്രമങ്ങളുടെ ലിസ്റ്റ് ആണ്. 2017 ഫെബ്രുവരി 14ന് മുഖ്യമന്ത്രി പങ്കെടുത്ത് കൊണ്ട് നടന്ന സമാധാന യോഗത്തിന് ശേഷം ജില്ലയില്‍ സിപിഐഎമ്മിനെതിരെ ആര്‍എസ്എസ് നടത്തിയ അക്രമങ്ങളില്‍ ചിലത്…

ഫെബ്രുവരി 14

*പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് വൈകീട്ട് 4 മണിയോടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ അക്ഷയ് യെ ആര്‍എസ്എസ് ക്രിമിനല്‍ നടേശന്‍റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചു.

*രാത്രിയോടെ കാട്ടില്‍ അടൂട മടപ്പുര ഉല്‍സവം കഴിഞ്ഞ് വരികയായിരുന്ന ഇര്‍ഷാദ്, സൗരവ് എന്നിവരെ മൂന്നാം മൈലില്‍ വെച്ച് ആര്‍എസ്എസുകാര്‍ ആക്രമിച്ചു.

*മഞ്ഞോടിയില്‍ സിപിഐഎം,ഡിവൈഎഫ്ഐ കൊടിമരങ്ങള്‍ നശിപ്പിച്ചു

ഫെബ്രുവരി 15

*ആലക്കോട് നടുവിലില്‍ സിപിഐഎം പ്രവര്‍ത്തകന്‍ പുതിയകത്ത് ഷാക്കിറി(20) ആര്‍എസ്എസുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചു. വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടത് കൊണ്ട് മാത്രമാണ് ഷാക്കിറിന് ജീവന്‍ തിരിച്ചു കിട്ടിയത്.

ഫെബ്രുവരി 16

*പേരാവൂര്‍ പാലപ്പുഴയില്‍ സിപിഐ(എം) ബ്രാഞ്ച് ഓഫീസ് ആര്‍എസ്എസുകാര്‍ ആക്രമിച്ചു.

*തലശ്ശേരി മണോളിക്കാവിനടുത്തെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളുകളും പോലീസ് പിടിച്ചെടുത്തു.

ഫെബ്രുവരി 18

*മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോസഫിന്‍റെ വീട് ആര്‍എസ്എസുകാര്‍ കരി ഓയില്‍ ഒഴിച്ചു വികൃതമാക്കി.

*ചാലാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മുസ്ലിം ലീഗുകാര്‍ ആക്രമിച്ചു. സഫ്വാന്‍, ജംഷീര്‍, ഷഹബാസ് എന്നിവര്‍ക്ക് പരിക്കേറ്റു.

ഫെബ്രുവരി 20

*എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി പാനൂര്‍ പാലക്കൂലില്‍ നിര്‍മ്മിച്ച സംഘാടകസമിതി ഓഫീസ് ആര്‍ എസ് എസുകാര്‍ തീവെച്ച് നശിപ്പിച്ചു.

ഫെബ്രുവരി 21

*പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ അരുണിനെ വധിക്കുമെന്ന് ആര്‍ എസ് എസ് ക്രിമിനല്‍ പ്രബേഷിന്‍റെ നേതൃത്വത്തില്‍ ഭീഷണി മുഴക്കി.

ഫെബ്രുവരി 22

*പൊന്ന്യം നായനാര്‍ റോഡില്‍ വെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ നിവേദിനെ ചാന്ദിനി പ്രദീപന്‍ എന്ന ആര്‍എസ്എസ് ക്രിമിനലിന്‍റെ നേതൃത്വത്തില്‍ ആക്രമിച്ചു.

*കോമത്ത് പാറ ചെഗുവേര മുക്കില്‍ സ്റ്റീല്‍ ബോംബെറിഞ്ഞു

ഫെബ്രുവരി 24

*എ ടി സുഗേഷ് ദിനത്തിന്‍റെ ഭാഗമായി ഇല്ലിക്കുന്ന് മേഖലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ആര്‍ എസ് എസ് സംഘം നശിപ്പിച്ചു.

ഫെബ്രുവരി 25

*കോടിയേരി കുറ്റിവയലില്‍ 26.02.17 ന് ഡി വൈ എഫ് ഐ “നീതിസാക്ഷ്യം” പരിപാടി നടത്തുന്ന സ്ഥലത്ത് രാത്രിയില്‍ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു.

26.02.2017

പാര്‍ട്ടി മെമ്പറായ ഹരീഷിനെ ടെമ്പിള്‍ഗേറ്റ് അറക്കള മുക്കിവെച്ച് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചു.

8.03.2017

പൊന്ന്യം നായനാര്‍ റോഡില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞു. വൈകുന്നേരം 5.45 ന് നടന്ന ബോംബാക്രമണത്തില്‍ കടകളില്‍ സാധനം വാങ്ങാനെത്തിയവര്‍ക്കും, കച്ചവടക്കാര്‍ക്കും പരിക്ക് പറ്റി, ടാക്സി ഡ്രൈവറും പാര്‍ട്ടി പ്രവര്‍ത്തകനുമായ സുരേന്ദ്രന് നേരെയാണ് ബോംബെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനും, പാര്‍ട്ടി മെമ്പര്‍ റിനീഷ് എറണാകുളം സ്വദേശിയായ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍ ശ്രീകുമാര്‍, സുഹൃത്ത് അനീഷ്കുമാര്‍ എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

14.03.2017

തലശ്ശേരി ജഗനാഥ ക്ഷേത്രത്തില്‍ ഉത്സവസ്ഥലത്ത് ആര്‍.എസ്.എസുകാര്‍ സിപിഐ(എം) പ്രവര്‍ത്തകരെ ആക്രമിച്ചു. ചുവന്ന വസ്ത്രം ധരിച്ച് പോയവരെയാണ് അക്രമിച്ചത്.

പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമടക്കമൂുള്ള പുളബസാറിലെ പ്രവര്‍ത്തകരെയാണ് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചത്. പരിക്ക് പറ്റിയ നിരവധിപേരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

17.03.2017

തലശ്ശേരി നോര്‍ത്ത് ലോക്കലിലെ കുയ്യാലി പപ്പുവേട്ടന്‍ സ്മാരക മയ്യിരത്തിനുനേരെ ആര്‍.എസ്.എസ് ആക്രമണം. കരി ഓയില്‍ ഒഴിച്ച് സ്മാരക മന്ദിരം വികൃതമാക്കി. ഈ മന്ദിരത്തില്‍ അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നു.

18.03.2017

തിരുവങ്ങാട് ടെമ്പിള്‍ ഗേറ്റിലെ പാര്‍ട്ടി മെമ്പര്‍ മണിയെ ആര്‍.എസ്.എസുകാര്‍ ടെമ്പിള്‍ ഗേറ്റില്‍വെച്ച് ആക്രമച്ചു. പരിക്കേറ്റ മണിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

18.03.2017

കോടിയേരി സൗത്ത് എല്‍.സിയിലെ നങ്ങാറത്ത് പീടിക സ: ജിജേഷ് മന്ദിരത്തിനടുത്ത് റോഡില്‍ ബൈക്കില്‍ വന്ന ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞു.

30.03.2017

തലശ്ശേരി ചാലില്‍ സി.പി.ഐ(എം) അനുഭാവികളായ 4 പേരെ ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചു. ജിമ്മില്‍ പോയി വരുന്നവരെയാണ് അക്രമിച്ചത്. ദില്‍ജിത്ത്, ശ്രിവില്‍ അടക്കമുള്ള 4 പേരെ തലശ്ശേരി സഹകരണ ആശുപത്രിായില്‍ പ്രവേശിപ്പിച്ചു.

02.04.2017

ഗോപാലപ്പേട്ടയില്‍ അച്ചുതന്‍ വായനശാലക്ക് നേരെ രാത്രി 1.30 ന് ആര്‍.എസ്.എസുകാര്‍ ബോംബെറിഞ്ഞു.

ഏപ്രില്‍ 6

തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപൊയിലിനും സംഘത്തിനും നേരെ നടന്ന അക്രമം. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പ്രതിയായ പുത്തക്കണ്ടം ക്വട്ടേഷന്‍ സംഘത്തിലെ പ്രനൂപ് നാട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പിടികൂടാന്‍ വന്ന പോലീസിനെ മമ്പറം പടിഞ്ഞിറ്റാമുറിയില്‍ വെച്ച് അക്രമിച്ചു. സി.ഐ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക് പറ്റി.

20.04.2017

മഞ്ഞോടിയില്‍ വെച്ച് 74 കാരനായ പാര്‍ട്ടി മെമ്പര്‍ മറോളി രാഘവനെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. പരിക്കേറ്റ മറോളി രാഘവനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

05.05.2017

നങ്ങാറത്ത് പീടിക പാര്‍ട്ടി മെമ്പറായ രവീന്ദ്രന്‍റെ വീട് രാത്രി 8.30 ന് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ രവീന്ദ്രന്‍റെ മകള്‍ നിതയ്ക്ക് പരിക്കേറ്റു. പരിക്കേക്ത നിതയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

05.05.2017

രാത്രി 11 മണിക്ക് കോടിയേരി സൗത്ത് ലോക്കല്‍ കമ്മിറ്റി മെമ്പര്‍ രാജീവ് കുമാറിന്‍റെ വീട് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. കാര്‍ നശിപ്പിച്ചു. 12 മണിക്ക് ചാലി ജയന്‍, വി.വി കൃഷ്ണന്‍ എന്നിവരുടെ വീട് ആര്‍.എസ്.എസുകാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ ചാലി ജയന്‍റെ മകളുടെ മക്കളായ 9 വയസുകാരന്‍ കാര്‍ത്തിക്, 11 വയസുകാരന്‍ ഋതിക് എന്നിവര്‍ക്ക് പരിക്കേറ്റു ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വി.വി കൃഷ്ണന്‍റെ ഭാര്യ കാര്‍ത്തായേനിക്കും മള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10.05.2017

നങ്ങാറത്ത് പീടികയിലെ തലശ്ശേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ വിജയന്‍ മാസ്റ്ററുടെ വീടിനു നേരെ ആര്‍എസ്എസുകാര്‍ കല്ലേറി നടത്തി. ഇതിന് മുമ്പും ആര്‍എസ്എസുകാര്‍ വിജയന്‍ മാസ്റ്ററുടെ വീട് ആക്രമിച്ചിട്ടുണ്ട്.

12.05.2017

പാര്‍സിക്കുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ മധുവിന്‍റെ വീട് ആര്‍എസ്എസുകാര്‍ ആക്രമിച്ചു. ഭാര്യയേയും മകനേയും തലശ്ശേരി സ;ഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

13.05.2017

പരിയാരം മെഡിക്കല്‍ കോളേജും പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടെ ആമ്പുലന്‍സും ആര്‍എസ്എസുകാര്‍ അടിച്ചു തകര്‍ത്തു

21.05.2017

അഞ്ചരക്കണ്ടിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ പാളയത്തെ ഷൈജുവിനെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു

23.05.2017

കൂത്തുപറമ്പ് നീര്‍വേലിയിലെ സ:യു കെ കുഞ്ഞിരാമന്‍ സ്മൃതികുടീരം ആര്‍എസ്എസുകാര്‍ വികൃതമാക്കി

30.05.2017

കോടിയേരിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ നങ്ങാറത്ത് പീടികയിലെ ശ്രീജിത്തിനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ആര്‍ എസ് എസുകാര്‍ ശ്രമിച്ചു

04.06.2017

സിപിഐഎം ശങ്കരനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി ശ്രുതിലയത്തില്‍ സി കെ ചന്ദ്രന്‍റെയും പാര്‍ട്ടി അംഗം കൈപ്പച്ചേരി രമേഷ് ബാബുവിന്‍റെയും വീടുകള്‍ ആര്‍ എസ് എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു

06.06.2017

തലശേരി നങ്ങാറത്ത് പീടികയിലെ പാര്‍ട്ടി അംഗം ശരത്ത് ശശിയുടെ വീടിന് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു

08.06.20174

കോടിയേരി പുന്നോല്‍ ആച്ചുകുളങ്ങരയിലെ പാര്‍ട്ടി അനുഭാവി അനില്‍കുമാറിന്‍റെ വീട് ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു തകര്‍ത്തു

08.06.2017

കോടിയേരി കൊമ്മല്‍വയലിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചെടുത്തു

10.06.2017

പയ്യന്നൂര്‍ കോറോത്തെ ബിജെപി കാര്യാലയത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി

18.06.2016

പേരാവൂര്‍ നിടുംപൊയിലില്‍ വ്യാപക ആര്‍എസ്എസ് അക്രമം.സിപിഐഎം ബസ് വെയ്റ്റിംഗ് ഷെല്‍ടറുകളും സ്തൂപങ്ങളും തകര്‍ത്തു

03.07.2017 :

നായനാര്‍ റോഡിലെ സിപിഐഎം പ്രവര്‍ത്തകനയും ഓട്ടോറിക്ഷാ ഡ്രൈവറുമായ സ:ശ്രീജന്‍ ബാബുവിനെ മാരകമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News