ഓടുന്ന ബസില്‍ യുവതിയെ ചുംബിച്ച് ബിജെപി നേതാവ്; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്ന് യുവതി

മുംബൈ: ഓടുന്ന ബസില്‍ യുവതിയെ ചുംബിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മുംബൈയിലെ ബിജെപി നേതാവ് രവീന്ദ്ര ബവാന്‍താഡെയുടെ വീഡിയോയാണ് പ്രചരിക്കുന്നത്.

ബസിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇവ പിന്നീട് സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയായിരുന്നു. യുവതിയെ രവീന്ദ്ര നിര്‍ബന്ധിച്ചാണ് ചുംബിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്. ബലം പ്രയോഗിക്കുന്നതും കാണാം. അടുത്ത സീറ്റുകളില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നപ്പോഴാണ് നേതാവിന്റെ അതിക്രമം.

വീഡിയോ പുറത്തുവന്നതോടെ യുവതി പരാതിയുമായി പൊലീസില്‍ സമീപിച്ചു. വിവാഹ വാഗ്ദാനം നല്‍കിയാണ് രവീന്ദ്ര തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവത്തിന് ശേഷം രവീന്ദ്ര ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കളും തയ്യറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here