ദോക്യോവിച്ചിന്റെയും ഫെഡററുടെയും മൊഞ്ചൊന്നും പൊയ്‌പ്പോകില്ല; വിംബിള്‍ഡണില്‍ മുന്‍നിര താരങ്ങളുടെ കുതിപ്പ്

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസില്‍ പ്രമുഖ താരങ്ങള്‍ക്ക് തകര്‍പ്പന്‍ ജയത്തോടെ തുടക്കം. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡ് നൊവാക് ജ്യോകോവിച്ചും മൂന്നാം സീഡ് റോജര്‍ ഫെഡററും രണ്ടാം റൌണ്ടില്‍ കടന്നു. വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചലിക് കെര്‍ബറും ആവേശ ജയം സ്വന്തമാക്കി.

യുക്രൈന്‍ താരം അലക്‌സാണ്ടര്‍ ഡോല്‍ഗോപൊലോവ് പരിക്കിനെ തുടര്‍ന്ന് പിന്മാറിയതോടെ ഫെഡറര്‍ അനായാസം കുതിക്കുകയായിരുന്നു. ആദ്യ സെറ്റ് 6 – 3 ന് ഫെഡറര്‍ അനായാസം നേടിയിരുന്നു. രണ്ടാം സെറ്റില്‍ 3 – 0 ന് മുന്നിട്ടുനില്‍ക്കുമ്പോളാണ് എതിരാളി പിന്മാറിയത്.

നൊവാക് ദ്യോകോവിച്ചിനെതിരായ മത്സരത്തിനിടെ സ്ലൊവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാനും പിന്മാറുകയായിരുന്നു. ആദ്യ സെറ്റ് ജ്യോകോ 6 – 3 ന് നേടിയിരുന്നു. രണ്ടാം സെറ്റില്‍ 2 പോയിന്റിന് ദ്യോകോ മുന്നിട്ടുനില്‍ക്കുമ്പോള്‍ ക്ലിസാന്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് തോല്‍വി സമ്മതിച്ചു. ആറാം സീഡ് കാനഡയുടെ മിലോസ് റോണിച്ചും വിജയിച്ചു.

വനിതകളില്‍ ലോക ഒന്നാം നമ്പര്‍ ആഞ്ചിലിക് കെര്‍ബര്‍ അമേരിക്കയുടെ ഐറിന്‍ ഫാല്‍ക്കോണിയെയാണ് തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കെര്‍ബറിന്റെ ജയം. സ്‌കോര്‍ 64, 64. റഷ്യയുടെ എവ്ജീനിയ റോഡിനയെ തോല്‍പ്പിച്ച് മൂന്നാം സീഡ് കരോലിന പ്ലിസ്‌കോവയും മുന്നേറി. ഹംഗേറിയയുടെ ടിമിയ ബബോസിനെതിരെ കരോലിന്‍ വോസ്‌നിയാക്കിയും ജയം കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News