മുഖക്കുരുവിനും മുഖത്തെപാടുകള്‍ക്കും ഉഗ്രന്‍ പ്രതിവിധി

മുഖക്കുരു, കരുവാളിപ്പ്, ബ്ലാക് ഹെഡ്‌സ് തുടങ്ങി മുഖ സൗന്ദര്യത്തിന് വിലങ്ങുതടിയാകുന്ന പ്രശ്‌നങ്ങള്‍ ഏറെയാണ്. ഇത്തരം പ്രശനങ്ങള്‍ വന്നുതുടങ്ങുമ്പോള്‍ തന്നെ ഉടന്‍ ബ്യൂട്ടി പാര്‍ലറിലേക്ക് ഓടുന്നതാണ് ഇന്നത്തെ യുവത്വത്തിന്റെ ശീലം. എന്നാല്‍ വീട്ടില്‍ നിമിഷങ്ങല്‍ക്കകം ഉണ്ടാക്കാവുന്ന ചില ഫേസ്മാസ്‌ക്കുകള്‍ കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച്.തിളക്കമാര്‍ന്ന മുഖം സ്വന്തമാക്കാം

1. മുഖ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു അരമണിക്കൂരിന് ശേഷം കഴുകിക്കളയുക

2. മുഖക്കുരു പാടുകള്‍ മാറുന്നതിന് ഒരു ടീസ്പൂണ്‍ കറുവാപ്പട്ടയില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു പുരട്ടുക

3. മുഖം ക്‌ളീനപ്പ് ചെയ്യുന്നതിനായി 2 ടീസ്പൂണ്‍ ഓട്ട്‌സ്മീലില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്തു പുരട്ടുക

4. പ്രായാധിക്യം തടയുന്നതിനായി മുട്ടയുടെ വെള്ളയില്‍ 2 ടീസ്പൂണ്‍ ആലോവേര ജെല്‍ ചേര്‍ത്തു പുരട്ടുക

5. ചര്‍മ്മം തൂങ്ങുന്നത് തടയുന്നതിനായി 2 ടീസ്പൂണ്‍ തേനില്‍ 2 ടീസ്പൂണ്‍ കാപ്പിപ്പൊടി ചേര്‍ത്തു പുരട്ടുക

6. തിളങ്ങുന്ന ചര്‍മ്മത്തിന് 2 ടീസ്പൂണ്‍ നാരങ്ങാനീരില്‍ 2 ടീസ്പൂണ്‍ തൈര് ചേര്‍ത്ത് പുരട്ടുക

7. ചര്‍മ്മം മൃദുവാകാന്‍ ഒരു തക്കാളിനീരില്‍ 2 ടീസ്പൂണ്‍ പാല്‍ ചേര്‍ത്തു പുരട്ടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News