മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ എത്തി; സ്വന്തമാക്കാം 30 ലക്ഷം രൂപയ്ക്ക്

2017 മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ ഇന്ത്യന്‍ വിപണിയിലെത്തി. 30.65 ലക്ഷം രൂപയാണ് വാഹനത്തിന്റെ ആരംഭ വില. നാല് വ്യത്യസ്ഥ വേരിയെന്റുകളിലാണ് മെര്‍സിഡീസ് ജിഎല്‍എ ലഭ്യമാകുന്നത്.

ജിഎല്‍എ 200 സ്‌പോര്‍ട്, ജിഎല്‍എ 200 ഡി സ്‌റ്റൈല്‍, ജിഎല്‍എ 200 ഡി സ്‌പോര്‍ട്, ജിഎല്‍എ 220 ഡി മാറ്റിക് എന്നിവ ഉള്‍പ്പെടുന്നതാണ് മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ യുടെ ഇന്ത്യന്‍ വേരിയന്റുകള്‍.

ജിഎസ്ടി യുടെ അടിസ്ഥാനത്തില്‍ നാല് ലക്ഷം രൂപയോളമാണ് ജിഎല്‍എ യുടെ വിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്.

മുന്‍ മോഡലുകളെ അപേക്ഷിച്ച് പുതുക്കിയ രൂപഘടനയാണ് 2017 മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ യ്ക്കുള്ളത്. എസ്‌യുവി മുഖത്തിലാണ് ജിഎല്‍എ ഒരുങ്ങുന്നത്. 18 ഇഞ്ച് അലോയ് വീലാണ് പുതിയ മോഡലില്‍ ഇടം പിടിച്ചിരിക്കുന്നത്.

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, അഡാപ്റ്റീവ് ബ്രേക്കിംഗ്, ആക്‌സിലറേഷന്‍ സ്‌കിഡ് കണ്‍ട്രോള്‍ എന്നിവ ജിഎല്‍എ യുടെ സുരക്ഷാ സജ്ജീകരണങ്ങളില്‍ ഉള്‍പ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News