ആലിയ ഭട്ടിനോടും വിദ്യാ ബാലനോടും മത്സരിക്കാന്‍ കാവ്യ

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടികളുടെ മത്സരപ്പട്ടികയില്‍ കാവ്യാ മാധവനും. ആലിയ ഭട്ട്, വിദ്യാ ബാലന്‍, റത്‌ന പഥക് ഷാ, കൊങ്കണ സെന്‍ ശര്‍മ, തനിഷ്ഠ ചാറ്റര്‍ജി എന്നീ മുന്‍നിര നായികമാരോടാണ് കാവ്യ മത്സരിക്കുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയ്ക്ക് പട്ടികയില്‍ ഇടം നല്‍കിയത്.

‘ഡിയര്‍ സിന്ത്ഗി’ എന്ന സിനിമയിലെ പ്രകടനത്തിന് ആലിയ ഭട്ടിനെ തിരഞ്ഞെടുത്തത്. ‘കഹാനി 2’ ലെ പ്രകടനമാണ് വിദ്യാ ബാലനെ പട്ടികയില്‍ എത്തിച്ചത്. ‘ഡോക്ടര്‍ രഖ്മഭായി’ലെ അഭിനയം തനിഷ്ഠ ചാറ്റര്‍ജിയെയും ‘ലിപ്സ്റ്റിക് അണ്‍ഡര്‍ മൈ ബുര്‍ക്ക’യിലെ പ്രകടനം റത്‌ന പഥക് ഷാ, കൊങ്കണ സെന്‍ ശര്‍മ എന്നിവരെയും പട്ടികയില്‍ എത്തിച്ചു.

മികച്ച നടന്മാര്‍ക്കുള്ള മത്സരപ്പട്ടികയില്‍ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഹൃത്വിക്ക് റോഷന്‍, സുശാന്ത് സിംഗ് രജ്പുത്ത്, രാജ്കുമാര്‍ റാവോ, ആദില്‍ ഹുസൈന്‍, ലലിത് ബേല്‍ എന്നിവരാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News