എത്തുന്നു വോള്‍വോയുടെ ഒരു മില്ല്യണ്‍ ഇലക്ട്രിഫൈഡ് കാറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കള്‍ ഹൈബ്രിഡ്(മിശ്രിതം) കാറുകളില്‍ പരീക്ഷണങ്ങള്‍ തുടരവേ ചൈനീസ് ഉടമസ്ഥതയിലുള്ള സ്വിസ് കാര്‍നിര്‍മ്മാതാക്കള്‍ ജ്വലന എന്‍ജിനുകളോട് പൂര്‍ണ്ണമായും വിടപറയുകയാണ്. 2025 ഓടെ ആഗോളതലത്തില്‍ പത്ത് ലക്ഷം ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബുധനാഴ്ച ഇതുസംബന്ധിച്ച് നടന്ന പ്രഖ്യാപനത്തില്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ ഹാകന്‍ സാമുവെല്‍സണ്‍ അറിയിച്ചു.

വോള്‍വോ കാര്‍ ഗ്രൂപ്പില്‍നിന്നുള്ള ആദ്യ ഇലക്ട്രിക് കാര്‍ 2019 ല്‍ കറണ്ടടിച്ച് യാത്രതുടങ്ങും. അഞ്ച് ഇലക്ടിക് കാറുകള്‍ 2019 നും 2021 ഇടയില്‍ പുറത്തിറക്കും. ഇതിന് മുന്നോടിയായി പ്ലഗ്ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറക്കും. 2019 മുതലുള്ള എല്ലാ പുതിയ വോള്‍വോ മോഡല്‍ വാഹനങ്ങളും പൂര്‍ണമായി ഇലക്ട്രിക്കോ, അല്ലെങ്കില്‍ ഹൈബ്രിഡോ (മിശ്രിതം) ആയിരിക്കും. പുതിയനീക്കത്തോടെ ഇന്ത്യയിലും വിപണി വിഹിതം ഇരട്ടിയാക്കാനാകുമെന്നാണ് വോള്‍വോ കണക്കുകൂട്ടുന്നത്.

വോള്‍വോ മാത്രമല്ല ഈ ഇലക്ടിക് ഭാവി കൈയ്യടക്കാനൊരുങ്ങുന്നത്. ആഗോളതലത്തിലും ഇന്ത്യയിലും ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കാനാണ് മെഴ്‌സിഡസ് ബെന്‍സ് ഒരുങ്ങുകയാണ്. ആഗോളതലത്തില്‍ ബദല്‍ ഇന്ധന വാഹനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും കമ്പനി വലിയ തോതില്‍ നിക്ഷേപം നടത്തുന്നതായി മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ എംഡി & സിഇഒ റോളണ്ട് ഫോള്‍ഗറിന്റെ തുറന്നുപറച്ചില്‍ മോട്ടോറ് മേക്കിംഗ് മേഖലയിലെ കൊണ്ടുപിടിച്ച പരീക്ഷണങ്ങളും മത്സരങ്ങള്‍ വെളിപ്പെടുത്തുന്നതാണ്.

ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ ഐ8 ,ബിഎംഡബ്ല്യു ഇതിനകം ഇന്ത്യയില്‍വരെ അവതരിപ്പിച്ചുകഴിഞ്ഞു. ഇലക്ട്രിക് ആഡംബര കാര്‍ 360600 വോള്‍ട്ട് പവര്‍ട്രെയ്‌നുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉടന്‍ പുറത്തിറക്കും. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ ഐപേസ് അടുത്ത വര്‍ഷം ആഗോളതലത്തില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള കാര്‍ മോഡലുകളേക്കാള്‍ അവയുടെ സമാന രീതിയിലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് വില കുറവായിരിക്കുമെന്ന് മോട്ടോര്‍ ലോകം പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News