കപടസദാചാരത്തിനെതിരെ പ്രതിഷേധിക്കാന്‍ ചുംബനം ഒരു സമരരീതിയായി ആവിഷ്‌ക്കരിച്ച കാലത്ത് ചുംബനത്തിനായൊരു ദിനം

ഒരു ചുംബനം കൊതിക്കാത്തവര്‍ ആരുണ്ട്? കുമ്പസാരിക്കുന്ന കവയിത്രിയായി വിഖ്യാതയായ സില്‍വിയ പ്ലാത്ത് പറയുന്നു; ‘എന്നെ ചുംബിക്കൂ, അതുവഴി എന്റെ മഹത്വം നിങ്ങള്‍ കാണും’.
ഈ വാക്കുകള്‍ അര്‍ത്ഥവത്തായി മാറുന്നത് അന്താരാഷ്ട്ര ചുംബന ദിനത്തെക്കുറിച്ചോര്‍ക്കുമ്പോഴാണ്. ചുംബനങ്ങള്‍ നിരവധിയാണ്, പല വേഷത്തിലും ഭാവത്തിലും അവ നമ്മുടെ മുന്നിലെത്തുന്നു. വാത്സല്യം, സഹതാപം മുതല്‍ പ്രണയവും അതിന്റെ ഉയര്‍ന്ന തലങ്ങളും വരെ രേഖപ്പെടുത്താന്‍ ഒരു ചുംബനം മതി.

സമൂഹത്തില്‍ പ്രണയിതാക്കളുടെ പങ്ക് കേന്ദ്രീകരിച്ചാണ് 2006 മുതല്‍ ജൂലൈ 6 അന്താരാഷ്ട്ര ചുംബനദിനമായി ലോകമെങ്ങും കൊണ്ടാടുന്നത്. ഭാരതത്തിന്റെ സദാചാര ബോധങ്ങള്‍ക്ക് സൗഹൃദമല്ലെങ്കിലും ലോകത്തിന്റെ മറ്റിടങ്ങളില്‍ എല്ലാം ഈ ദിവസം ആഘോഷങ്ങളും അതത് സംസ്‌ക്കാരത്തിന്‍ പ്രകാരം ചടങ്ങുകളും നടക്കുന്നുണ്ട്. കമിതാക്കള്‍ക്കും പങ്കാളികള്‍ക്കായി കാത്തിരിക്കുന്നവര്‍ക്കുമായി എത്രയെത്ര പരിപാടികളാണ് ലോകത്തിന്റെ പല ഭാഗത്തായി ഇന്ന് നടക്കുന്നത്. കപടസദാചാരത്തിനെതിരെ പ്രതിഷേധിക്കാന്‍ ചുംബനമൊരു സമരരീതിയായി ആവിഷ്‌ക്കരിച്ച കാലത്തിലൂടെയാണ് ഈ അന്താരാഷ്ട്ര ചുംബനദിനവും കടന്നുപോകുന്നത്.

നമ്മുടെ ലോകത്ത് ചുംബിക്കുന്നത് പ്രണയിക്കുന്നവര്‍ മാത്രമല്ല, പ്രാചീന കാലം മുതല്‍ക്കേ കണ്ടുമുട്ടുമ്പോള്‍ ചുംബനം നല്‍കുന്ന ആചാരമുണ്ടായിരുന്നു. കുഞ്ഞുങ്ങളായിരിക്കെ നമ്മെ ചുംബനം കൊണ്ട് മൂടുന്ന മാതാപിതാക്കള്‍ പ്രായമാകുമ്പോള്‍ ആ പതിവ് ഉപേക്ഷിക്കാറാണ് പതിവ്. ലോകോല്‍പ്പത്തി മുതല്‍ക്കേ സാമൂഹികബന്ധങ്ങളും സ്‌നേഹത്തിന്റെ കെട്ടുപാടുകളുമെല്ലാം ചുംബനത്തിന്റെ വലയത്തിനുള്ളില്‍ ഭദ്രമാണ്. അന്താരാഷ്ട്ര ചുംബനദിനമൊരു ഓര്‍മ്മപ്പെടുത്തലാണ്, സില്‍വിയ പ്ലാത്തിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News