വന്‍സ്‌ഫോടക വസ്തു ശേഖരവുമായി 4 പേരെ ബത്തേരി പൊലീസ് പിടികൂടി

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയില്‍ നിന്നും സംസ്ഥാനത്തേക്ക് ലോറിയില്‍ കടത്തുകയായിരുന്ന വന്‍ സ്‌ഫോടക വസ്തു ശേഖരം ബത്തേരി പൊലീസാണ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്തു.

ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം സ്വദേശികളായ സത്യനേശന്‍(59), ക്ലീനര്‍ കൃഷ്ണകുമാര്‍ (40) എന്നിവരും ലോറിക്കു മുന്നിലായി പൈലറ്റ് കാറില്‍ വന്നിരുന്ന തമിഴ്‌നാട് സ്വദേശികളായ രംഗനാഥന്‍ (38) സുരളി കൃഷ്ണന്‍ (36) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 8 മണിയോടെ മുത്തങ്ങ തകരപ്പാടിയില്‍ വെച്ചാണ് ലോറി പിടികൂടിയത്.

ഉള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കള്‍. 200 ബോക്‌സ് ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍, 10 പെട്ടി തിരികളുമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.ബാംഗ്ലുരുവില്‍ നിന്നും മഞ്ചേരിയിലേക്കാണ് സാധനം കൊണ്ടുവരുന്നതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News