സംഘികളുടെ കള്ളപ്രചരണം അങ്ങ് ഇസ്രയേലിലും; തെരുവുപയ്യന്‍ മോദിയുടെ ചിത്രം വരയക്കുന്നതിന്റെ സത്യമെന്ത്

ദില്ലി: വ്യാജചിത്രങ്ങളിലൂടെയുള്ള പ്രചരണത്തില്‍ സംഘികളെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ സംഘികളുടെ കള്ളപ്രചരണത്തിന്റെ കുപ്രസിദ്ധി അങ്ങ് ഇസ്രയേലിലുമെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെയുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് വന്‍ തോതിലുള്ള കള്ളപ്രചരണമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം ഇസ്രയേലിലെ തെരുവുബാലന്‍ മോദിയുടെ മുഖം വരയ്ക്കുന്ന ചിത്രമായിരുന്നു. മോദിയുടെ ആരാധകരാണ് ഇസ്രയേലില്‍ മുഴുവനുമെന്ന തരത്തിലാണ് പ്രചരണം കൊഴുക്കുന്നത്. തെരുവ് പയ്യന്‍ മോദിയുടെ പടം വരയ്ക്കുന്ന ചിത്രം കണ്ടാല്‍ കടുത്ത മോദി വിരുദ്ധര്‍ പോലും കയ്യടിച്ചു കാണും. മിഷന്‍ മോദി 2019 എന്ന അക്കൗണ്ടുവഴിയാണ് പ്രധാനമായും ഈ ചിത്രം പ്രചരിപ്പിച്ചത്.

എന്നാല്‍ ചിത്രം പ്രചരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ സംഘികളുടെ കള്ളപ്രചരണമായിരുന്നു അതെന്ന് തെളിഞ്ഞു. തെരുവ് പയ്യന്‍ പടം വരയ്ക്കുന്ന ഒര്‍ജിനല്‍ ചിത്രമടക്കം നിരവധിപേര്‍ രംഗത്തെത്തിയതോടെ സംഘികള്‍ വീണ്ടും പ്ലിംഗായി.

സംഘികള്‍ പ്രചരിപ്പിച്ചതുപോലും ചിത്രം ഇസ്രയേലില്‍ നിന്നുള്ളതായിരുന്നില്ല. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ സെന്റര്‍ ഓഫ് പോമ്പിഡൗവില്‍ നിന്നെടുത്ത ചിത്രമായിരുന്നു അത്. ചിത്രകാരനാകട്ടെ തെരുവുപയ്യനല്ലെന്ന് മാത്രമല്ല ഉശിരന്‍ കലാകാരനുമാണ്. ഡച്ച് പെയിന്റര്‍ ജോഹന്നാസ് വെര്‍മീറിന്റെ ഗേള്‍ വിത്ത് എ പേള്‍ ഇയറിങ് എന്ന ചിത്രം 2005 ലാണ് ആ കൊച്ച് കലാകാരന്‍ അവിസ്മരണീയമാക്കിയത്.

ഇത് മനസിലാക്കാനുള്ള ബുദ്ധിയെങ്കിലും സംഘികള്‍ക്കുണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നെന്നാണ് ചിലരുടെ കമന്റുകള്‍. എന്തായാലും പന്തീരാണ്ട് കൊല്ലം നായയുടെ എന്തോ കുഴലില്‍ കിടന്നാലും അത് ശരിയാകില്ലെന്ന അവസ്ഥയിലാണ് സംഘികളുടെ വ്യാജപ്രചരണത്തിന്റെ അവസ്ഥയിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News