മുഖ്യമന്ത്രി പിണറായിയെ കടന്നാക്രമിച്ച് ടൈംസ് നൗ; ഇടതുപക്ഷത്തിന്റെ തിരക്കഥ പാക്കിസ്ഥാനില്‍ നിന്നാണെന്ന് സംഘിചാനല്‍

ദില്ലി: സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന ചാനല്‍ എന്ന് കുപ്രസിദ്ധി നേടിയ ടൈംസ് നൗ വീണ്ടും കടുത്ത പ്രകോപനവുമായി രംഗത്ത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് ചാനലിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പാക്കിസ്ഥാനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന തരത്തിലാണ് ചാനലിന്റെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പിണറായിയുടെ ഫേസ്ബുക്ക് കുറിപ്പിനെതിരെയാണ് ചാനല്‍ ഇത്തരത്തിലുള്ള ദുഷ്പ്രചരണവുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ ഇടതുപക്ഷത്തിന് തിരക്കഥ രചിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും ടൈംസ് നൗ എഴുതിപ്പിടിപ്പിച്ചു.

അതേസമയം പിണറായി പോസ്റ്റില്‍ ഒരിടത്തും പാക്കിസ്ഥാനെന്ന് പരാമര്‍ശിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ പാക്കിസ്ഥാന്‍ അനുകൂലിയെന്ന് ചാനല്‍ വിശേഷിപ്പിച്ചതെന്നത് വ്യക്തമല്ല.
നേരത്തെ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാനത്തെ പാക്കിസ്ഥാനാക്കി മാറ്റി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News