ഡിജിറ്റല്‍ ഇടപാടില്‍ പണം നഷ്ടമായാല്‍ പേടിക്കേണ്ട; പോംവഴി ഇതാ

മുംബൈ: ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്നുദിവസത്തിനകം വിവരമറിയിക്കണമെന്ന് റിസര്‍വ് ബാങ്ക്. വിവരം ഉടന്‍ അറിയിച്ചാല്‍ പത്ത് ദിവസത്തിനകം പണം അക്കൗണ്ടില്‍ തിരികെയെത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് പുതിയ ഉത്തരവിറക്കിയത്.

ഇടപാടുകാരന്‍ പാസ് വേര്‍ഡ് കൈമാറ്റം ചെയ്ത് പണം നഷ്ടമായാല്‍ വിവരം ബാങ്കിനെ അറിയിക്കുന്നതുവരെ അക്കൗണ്ട് ഉടമ്ക്കും ഇതില്‍ ഉത്തരവാദിത്തം ഉണ്ടാകും. വിവരം ബാങ്കിനെ അറിയിച്ച ശേഷവും പണം നഷ്ടമായാല്‍ ഉത്തരവാദിത്തം പൂര്‍ണമായും ബാങ്കിനായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ബാങ്കിന്റേയോ പണമിടപാട് കൈകാര്യം ചെയ്യുന്ന മൂന്നാം കക്ഷിയുടെയോ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെങ്കില്‍ അതില്‍ ഇടപാടുകാരന് ഉത്തരവാദിത്തം ഉണ്ടാകില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

നാലു ദിവസം കഴിഞ്ഞാണ് വിവര അറിയിക്കുന്നതെങ്കില്‍ ബാങ്കിനും ഇടപാടുകാരനും ബാധ്യത ഉണ്ടാകും. ഇതില്‍ ഇടപാടുകാരന്റെ ബാധ്യത 25,000ത്തില്‍ കൂടില്ല. ഒരാഴ്ച്ച കഴിഞ്ഞാണ് വിവരമറിയിക്കുന്നതെങ്കില്‍ ബാങ്കിന്റെ നയമനുസരിച്ച് ബാധ്യത നിര്‍ണയിക്കാം. ഇടപാടുകാരന് ഉത്തരവാദിത്തമില്ലാത്ത തട്ടിപ്പുകളില്‍ ഇന്‍ഷുറന്‍സ് തുക കിട്ടാതെ തന്നെ പത്തുദിവസത്തിനകം പണം തിരിച്ചു നല്‍കണമെന്നും റിസര്‍വ്വ് ബാങ്ക് അറിയിച്ചു. ഡിജിറ്റല്‍ പണമിടപാടുകള്‍ എസ്എംഎസ് മുഖേന ഇടപാടുകാരനെ അറിയിക്കണമെന്നും നിര്‍ബന്ധമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News