നോട്ട്പാഡ് ഉപയോഗിച്ചും കമ്പ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ചെയ്യാം; സംഭവം ഇങ്ങനെ

സാധാരണ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി കമ്പ്യൂട്ടര്‍ ഷട്ട ഡൗണും റീസ്റ്റാര്‍ട്ടും ചെയ്യാം. നോട്ട് പാഡില്‍ നിര്‍മ്മിക്കുന്ന ഒരു ഫയലുപയോഗിച്ച് കംപ്യൂട്ടര്‍ ഓഫ് ചെയ്യാനും, റീസ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കും. ഇതെങ്ങനെയെന്ന് നോക്കാം. നോട്ട് പാഡ് തുറന്ന് ഈ ടെക്‌സറ്റ് പേസ്റ്റ് ചെയ്യുക.

shutdown -s -t 03 -c ‘Pc Shutting Down See You Soon’
ഇനി ആ ഫയല്‍ shutdown.bat എന്ന പേരില്‍ സേവ് ചെയ്യുക. ഇനി ഫയല്‍ റണ്‍ ചെയ്ത് നോക്കാം. ഈ ടെക്സ്റ്റില്‍ S എന്നത് ഷട്ട്ഡൗണ്‍ കമാന്‍ഡും t എന്നത് ഷട്ട് ഡൗണ്‍ സമയവും, c എന്നത് മെസേജുമാണ്.

അതുപോലെ പോലെ റീസ്റ്റാര്‍ട്ട് ചെയ്യാന്‍ ‘shutdown -r -t 03 -c ‘Restarting See You ‘ എന്ന് നല്‍കി Restart.bat എന്ന പേരില്‍ സേവ് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here