വീണ്ടും തളത്തില്‍ ദിനേശനും ശോഭയും; നായകന്‍ നിവിന്‍ പോളി, നായിക നയന്‍താര; സംവിധാനം ധ്യാന്‍ ശ്രീനിവാസന്‍

വടക്കുനോക്കിയന്ത്രമെന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ കഥാപാത്രങ്ങളായ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും വെളളിത്തിരയിലേക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് ഇരുകഥാപാത്രങ്ങളും വീണ്ടും എത്തുന്നത്.

ആദ്യമായി സംവിധായകന്റെ കുപ്പായമണിയുമ്പോള്‍ പ്രധാന കഥാപാത്രങ്ങളുടെ പേര് ധ്യാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നായകന്‍ തളത്തില്‍ ദിനേശന്‍, നായിക ശോഭ. അച്ഛന്‍ ശ്രീനിവാസന്റെ കഥാപാത്രങ്ങളില്‍ ഏറെ പ്രിയപ്പെട്ടതിനാലാണ് ധ്യാന്‍ ഇരുവരെയും വീണ്ടും വെളളിത്തിരയില്‍ എത്തിക്കുന്നത്. ദിനേശനായി നിവിന്‍ പോളിയും ശോഭയായി നയന്‍താരയുമാണ് വേഷമിടുന്നത്. പുതിയ ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാം ഭാഗമോ റീമേക്കോ അല്ലെന്ന് ധ്യാന്‍ പറഞ്ഞു.

ധ്യാന്റെ തന്നെയാണ് കഥയും തിരക്കഥയും. നടന്‍ അജുവര്‍ഗീസാണ് ചിത്രം നിര്‍മിക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് ചിത്രം പ്രഖ്യാപിച്ചത്. സൂപ്പര്‍ ഹിറ്റ് ചിത്രം തട്ടത്തിന്‍ മറയത്തിന്റെ 5-ാം വാര്‍ഷികവും ചടങ്ങില്‍ ആഘോഷിച്ചു. ശ്രീനിവാസന്‍ നിവിന്‍ പോളി, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News