സിമ അവാര്‍ഡ് നിശയിലെ താരം കത്രീന തന്നെ; കാരണം ഇതാണ്

സ്‌റ്റൈലിഷ് കോസ്റ്റ്യൂസ് യുവജനങ്ങള്‍ക്കെന്നല്ല അല്പം സൗന്ദര്യബോധമുള്ള ആര്‍ക്കും ഹരമാണ്. പ്രിയ താരങ്ങളുടേതാകുമ്പോള്‍ പിന്നെ പറയേണ്ടതില്ല. ജഗ്ഗ ജാസൂസ് എന്ന പ്രെമോഷനായി രണ്‍ബീറിനൊപ്പം എത്തിയ കത്രീന കയ്ഫാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ താരം.

അടുത്തിടെ അബുദാബിയില്‍ നടന്ന സിമ അവാര്‍ഡ് ഷോയിലും കത്രീന രണ്‍ബീറിനൊപ്പം പങ്കെടുത്തിരുന്നു. അവാര്‍ഡ് നിശയില്‍ നല്ല കിടിലന്‍ ലുക്കിലെത്തിയ കത്രീന തന്നെയായിരുന്നു എല്ലാവരുടേയും ഫോക്കസ്.

കത്രീനയുടെ ഫാഷനും സ്റ്റെലും എല്ലാ തവണയും പോലെ അവാര്‍ഡ് ഷോ കഴിഞ്ഞപ്പോഴും ചര്‍ച്ചയായി. മഞ്ഞ നിറത്തിലുളള ഗൗണായിരുന്നു കത്രീനയുടെ വേഷം. വളരെ സിംപിളായ മേക്കപ്പും ആഭരണങ്ങളുമാണ് അണിഞ്ഞിരുന്നത്. റോയല്‍ ലുക്ക് തോന്നിക്കുന്ന വിധത്തിലുളളതായിരുന്നു കത്രീനയുടെ ഫാഷന്‍. രണ്‍ബീറിന്റെ കൈപിടിച്ചെത്തിയ കത്രീന അവാര്‍ഡ് ഷോയ്‌ക്കെത്തിയ മുഴുവന്‍ പേരുടെയും മനം കവര്‍ന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത താരത്തിന്റെ ചിത്രങ്ങള്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. തന്റെ ഫാഷന്‍ ചിത്രങ്ങള്‍ ഇടയ്ക്കിടെ ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന ആരാധകര്‍ക്കായി പങ്കു വയ്ക്കാറുണ്ട്.

പ്രണയബന്ധം അവസാനിപ്പിച്ച് വേര്‍പിരിഞ്ഞശേഷം കത്രീനയും രണ്‍ബീറും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗ ജാസൂസ്. അതിനാല്‍തന്നെ ചിത്രം വെളളിത്തിരയില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകര്‍. ചിത്രം ഈ മാസം 14ന് തിയേറ്ററിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here