സംസ്ഥാന അവാര്‍ഡ് നേടിയ പ്രണവ്

മലയാള സിനിമയില്‍ അഭിനയിച്ച് സംസ്ഥാന അവാര്‍ഡ് നേടിയ പ്രണവ് മോഹന്‍ലാല്‍ ആദി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരികയാണ് ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ. മോഹന്‍ലാല്‍ നായകനായെത്തിയ ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് പ്രണവ് ആയിരുന്നു.

2003 ല്‍ മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയമാണ് പ്രണവിനെ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്. ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡാണ് പ്രണവിന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News