ആര്‍ത്തവത്തിന് അവധി; മാതൃകയാക്കാം ഈ കമ്പനിയെ

മുംബൈ: ആര്‍ത്തവത്തിന്റെ ആദ്യദിനം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കുന്ന കമ്പനി. വിദേശ രാജ്യങ്ങളിലൊന്നുമല്ല ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. നമ്മുടെ മുംബൈയിലാണ് കള്‍ച്ചര്‍ മെഷീന്‍ എന്ന ഡിജിറ്റല്‍ മീഡിയ കമ്പനി. ആര്‍ത്തവ ദിനത്തിന്റെ ആദ്യദിവസം ശമ്പളത്തോടുകൂടിയഅവധിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്‍ത്തവത്തിന്റെ ആദ്യദിവസം സ്ത്രീകള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ചില രാജ്യങ്ങളിലെ കമ്പനികള്‍ ആര്‍ത്തവസമയത്ത് ചില നിബന്ധനകളോടെ സ്ത്രീ ജീവനക്കാര്‍ക്ക് അവധി നല്‍കി വരുന്നുണ്ട്. ആര്‍ത്തവ അവധി പ്രഖ്യാപിച്ച ആദ്യത്തെ യൂറോപ്യന്‍ രാജ്യമായി ഇറ്റലിചരിത്രത്തിലിടം നേടിയിരുന്നു.

ഇത്തരം മാതൃകകളാണ് കള്‍ച്ചര്‍ മെഷീന്‍ പകര്‍ത്തിയത്. ജൂലൈ ആദ്യം മുതല്‍ ആര്‍ത്തവ അവധി കമ്പനിയില്‍ നിലവില്‍ വന്നു കഴിഞ്ഞു. 75 സ്ത്രീ ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൂടുതല്‍ സ്ത്രീ സൗഹാര്‍ദ്ദമാവുക മാത്രമല്ല, മറ്റ് സ്ഥാപനങ്ങളും ഈ ചിന്താഗതിയിലേക്ക്കടന്നുവരണമെന്നുമാണ് കമ്പനി ആവശ്യപ്പെടുന്നത്.
രാജ്യവ്യാപകമായി ഇങ്ങനെയൊരു തീരുമാനം നടപ്പാക്കണം എന്നാവശ്യപ്പെട്ട് മാനവവിഭവശേഷി മന്ത്രാലയത്തിനും വനിത ശിശുക്ഷേമ മന്ത്രാലയത്തിനും നിവേദനം നല്‍കുകയും ചെയ്തിരിക്കുകയാണ് ഈ മീഡിയാ കമ്പനി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News