കോഴിക്കോട് ഭവന്‍സ് ലോ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം; തല്ലിച്ചതച്ചത് മാനേജ്‌മെന്റിനെതിരെ സമരം നടത്തിയ വിദ്യാര്‍ഥികളെ

കോഴിക്കോട്: കോഴിക്കോട് ഭവന്‍സ് ലോ കോളേജില്‍ നിരാഹാരസമരം നടത്തുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം. അക്രമത്തില്‍ എസ്എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായ സര്‍ജാസിന് ഗുരുതരമായി പരുക്കേറ്റു.

രാമനാട്ടുകരയിലെ ഭവന്‍സ് ലോ കോളേജില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ കഴിഞ്ഞ ഒരു മാസമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമരത്തിലായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തി വരികയാണ്. സമരപന്തലില്‍ കയറിയാണ് പൊലീസ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചത്. ഭവന്‍സ് കോളേജ് ഡയറക്ടരുടെ വീട് അക്രമിച്ചുവെന്നാരോപിച്ചായിരുന്നു പൊലീസ് അതിക്രമം.

കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സര്‍ജാസിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ സര്‍ജാസിനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് പി. മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ ആശുപത്രിയിലെത്തി. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മോഹനന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. സര്‍ജാസിനെ വിദഗ്ദ്ധ ചികില്‍സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News