ഗാന്ധിജിയുടെ സ്മരണയ്ക്കും സ്മരണികകള്‍ക്കും ഇന്നും പൊന്നുവില

മഹാത്മാ ഗാന്ധിയുടെ സ്മരണയ്ക്കും സ്മരണികകള്‍ക്കും ഇന്നും പൊന്നുവില. ഗാന്ധിജിയുടെ അപൂര്‍വ്വചിത്രവും കത്തുകളും ലേലത്തിനു വച്ചതിനേക്കാള്‍ നാലിരട്ടിയോളം വില നേടി. ലണ്ടനിലാണ് ഗാന്ധിജിയുടെ സ്മരണികകള്‍ ലേലത്തിനു വച്ചത്.

ഗാന്ധിജി മുന്നിലിരുന്നു കൊടുത്ത് ചിത്രകാരന്‍ പെന്‍സിലില്‍ വരച്ചതും ഗാന്ധിജി സന്ദേശമെഴുതി ഒപ്പു വെയ്ക്കുകയും ചെയ്ത ചിത്രമായിരുന്നു ലേലത്തിലെ കണ്ണായ വസ്തു. ഇത് 32,500 പൗണ്ടിനാണ് (2709342.25 രൂപ) ലേലം ചെയ്തത്. ലേല കര്‍ത്താക്കള്‍ കണ്ടതിനേക്കാള്‍ നാലിരട്ടി വിലയ്ക്ക്.

ഗാന്ധിജി 1931ല്‍ ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിനെത്തിയപ്പോള്‍ ജോണ്‍ ഹെന്റി ആംഷെയ്റ്റ്‌സ് വരച്ചതാണ് രേഖാചിത്രം. ‘സത്യമാണ് ദൈവം’ എന്നെ പ്രിയപ്പെട്ട സന്ദേശമെഴുതി ഗാന്ധിജി ചിത്രത്തില്‍ ഒപ്പുവച്ചിട്ടുമുണ്ടായിരുന്നു.

സ്വാതന്ത്ര്യ സമര സേനാനിയും സുഭാഷ് ചന്ദ്രബോസിന്റെ സഹോദരനുമായ ശരത് ചന്ദ്രബോസിന് ഗാന്ധിജി അയച്ച കത്തുകളാണ് ഇതിനൊപ്പം ലേലത്തിനുണ്ടായിരുന്നത്. 23,000 മുതല്‍ 33,000 പൗണ്ട് വരെയാണ് അവയ്ക്ക് വില കണ്ടത്. 37,500 പൗണ്ടിന് (3127769 രൂപ) ആണ് അവ ലേലം ചെയ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News