പകല്‍ കരച്ചിലും മയക്കവും; രാത്രി കൊതുകിനെ കൊല്ലല്‍; ജനപ്രിയ നായകന്റെ ആദ്യ ജയില്‍ദിനം ഇങ്ങനെ

ഗോപാലകൃഷ്ണന്‍ 523

2017 ജൂലൈ: 11 ചൊവ്വ

വെള്ളിത്തിരയിലെ ജനപ്രിയനായകനായിരുന്ന ദിലീപ് എന്ന 523-ാം നമ്പര്‍ തടവുപുള്ളിയുടെ ജയില്‍ ജീവിതം ഇങ്ങനെ തുടങ്ങുന്നു. അങ്കമാലി കോടതി റിമാന്‍ഡ് ചെയ്ത ശേഷം ദിലീപിനെ പുലര്‍ച്ചയോടെ തന്നെ ആലുവാ സബ്ജയിലിലേക്ക് കൊണ്ടുവരുന്നു. അതീവ ക്ഷീണിതനായ നായകന് ജയിലധികൃകര്‍ കഴിക്കാനായി ഉപ്പുമാവും പഴവും നല്‍കുന്നു. മനസില്ലാ മനസ്സോടെ പ്രഭാതഭക്ഷണം കഴിച്ചു.

പകല്‍ ഇടവിട്ടിടവിട്ട് ഉറക്കം. പിന്നെ താന്‍ നിരപരാധിയാണെന്ന് സഹതടവുകാരോട് പറഞ്ഞ് കരച്ചിലും പുലമ്പലും. ദിലീപിനെ പാര്‍പ്പിച്ചിട്ടുള്ള ആലുവ സബ് ജയിലിലെ രണ്ടാം നമ്പര്‍ സെല്ലില്‍ അന്യസംസ്ഥാനക്കാരനായ കൊലക്കേസ് പ്രതിയും മൂന്ന് മോഷ്ടാക്കളുമാണ് സഹതടവുകാരായുള്ളത്.

ഉച്ചയ്ക്ക് സാമ്പാറും തൈരും സഹിതം ചോറൂണ്. രാത്രി ചോറും ചേമ്പ് പുഴുക്കും നല്‍കിയെങ്കിലും ദിലീപ് കഴിക്കാന്‍ തയ്യാറായില്ല. ജയില്‍ സൂപ്രണ്ടിന്റെ സ്വഭാവം ചെറുതായി മാറിയതോടെ രാത്രി ഭക്ഷണം കഴിച്ചെന്ന് വരുത്തി. കുറച്ചു സമയം ജയിലില്‍ നിന്നും പത്രങ്ങള്‍ എടുത്ത് വായിച്ച ശേഷം കരഞ്ഞു.

ഉറങ്ങാന്‍ കിട്ടിയ സമയമായിരുന്നു ശരിക്കും സൂപ്പര്‍താരത്തിന് ‘നശിച്ച സമയം’. തറയില്‍ വിരിക്കാന്‍ ഒരു പായും ഒരു പുതപ്പും നല്‍കിയിരുന്നു. രാത്രി 8.45 വരെ എഫ്.എം റേഡിയോയിലെ പാട്ടുകേട്ടിരുന്നു. ഇത്രനാളും എ.സി മുറിയില്‍ ഉറങ്ങിയ ദിലീപിനെ കൊതുകുപട അക്ഷരാര്‍ത്ഥത്തില്‍ ആക്രമിക്കുകയായിരുന്നു. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ചെന്നു നോക്കുമ്പോഴെല്ലാം കൊതുകിനെ കൊന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു വെള്ളിത്തിരയിലെ സൂപ്പര്‍താരം.

2017 ജൂലൈ: 12 ബുധന്‍
പുലര്‍ച്ചെ മറ്റുള്ളവര്‍ ഉറക്കമെഴുന്നേല്‍ക്കുന്ന സമയത്തോടടുത്താണ് ദിലീപ് ഉറങ്ങിയത്. പക്ഷേ, രാവിലെ 6 മണിയോടെ സെല്ലിലെ മറ്റു തടവുപുള്ളികള്‍ക്കൊപ്പം ദിലീപിനെയും വിളിച്ചുണര്‍ത്തി പ്രഭാതകൃത്യങ്ങള്‍ക്കായി പറഞ്ഞു വിട്ടു. ഏഴുമണിയോടെ കുളിയെല്ലാം കഴിഞ്ഞ് തിരികെ സെല്ലിലുമെത്തി. ചപ്പാത്തിയും കടലക്കറിയും പ്രഭാത ഭക്ഷണമായി നല്‍കി.

ഒന്‍പതുമണിയോടെ പൊലീസ് എത്തി വന്‍ സുരക്ഷാ സന്നാഹത്തോടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലേക്ക്. രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട ദിലീപ് വെള്ളിയാഴ്ചയാകും തിരികെ ജയിലിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News