അമിതആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളും; ദിലീപ് കുടുങ്ങിയത് ഇങ്ങനെ

തിരുവനന്തപുരം: അതീവ ജാഗ്രതയോടെയായിരുന്നു ദിലീപിന്റെ നീക്കങ്ങള്‍, എന്നാല്‍ അറസ്റ്റിലേക്ക് നയിച്ചത് പൊലീസ് കണ്ടെത്തിയ 19 തെളിവുകളോടൊപ്പം അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിയ പിഴവുകളുമാണ്. സിനിമാ മേഖലയിലെ വിശ്വസ്തരെപ്പോലും അറിയിക്കാതെയാണ് ദിലീപും സുനിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയത്. പക്ഷേ സ്വയംവരുത്തിവച്ച വലിയ ‘പിഴവുകള്‍’ ദിലീപിനെ കുടുക്കി.

ചോദ്യം ചെയ്യലിനു മുമ്പും പിന്നീടും ദിലീപിന് പിഴച്ചു. അങ്ങനെ ആറു വലിയ പിഴവുകളാണ് ദിലീപിനെ കുടുക്കിയത്. പൊലീസിന് നല്‍കിയ ബ്ലാക്‌മെയില്‍ പരാതിയാണ് ദിലീപിന് ആദ്യം പിഴച്ചത്. രണ്ടു കോടി സുനി ആവശ്യപ്പെട്ടെന്നു പറഞ്ഞു. പക്ഷേ, എവിടെ, എങ്ങനെയെന്നു പറയാനായില്ല. ആദ്യം ചോദ്യംചെയ്യല്‍ 13 മണിക്കൂര്‍ നീണ്ടിട്ടും ഒരിക്കല്‍പ്പോലും എതിര്‍ത്തില്ല.

നിരപരാധിയെങ്കില്‍ ദിലീപ് പ്രതിഷേധിക്കുമായിരുന്നു. കൈകൂപ്പി ഉദ്യോഗസ്ഥരോടു രക്ഷിക്കണമെന്നു പറഞ്ഞപ്പോഴും ദിലീപ് ഓര്‍ത്തില്ല, താന്‍ സ്വയം കുഴികുഴിക്കുകയാണെന്ന്. ബ്ലാക്‌മെയില്‍ കത്തെന്നു കാണിച്ചതില്‍ ഭീഷണിയായിരുന്നില്ല. അതു കൃത്യമായ ബന്ധത്തിന്റെ സൂചനയായിരുന്നു. സുനിയെ അറിയില്ലെന്നുള്ള നിലപാടില്‍ ഉറച്ചുനിന്നതും ദിലീപിന് എതിരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News