ദിലീപിനെയും കാവ്യയെയും കുറിച്ച് നിഷാല്‍ അന്ന് പറഞ്ഞത്

കാവ്യ മാധവനും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹമോചനത്തിലെത്തിയതും ദിലീപിന്റെ കരുതിക്കൂട്ടിയുള്ള പ്രവൃത്തികളെന്ന് തെളിയുന്നു. കാവ്യയും ദിലീപും തമ്മില്‍ വിവാഹത്തിനു മുന്‍പും ശേഷവും അവിഹിത ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് അന്ന് നിഷാല്‍ ചന്ദ്ര ആരോപിച്ചിരുന്നു.

കുടുംബകോടതിയില്‍ നിഷാല്‍ ചന്ദ്ര കാവ്യക്കെതിരെ ഉന്നയിച്ച പ്രധന ആരോപണങ്ങളില്‍ ഒന്ന് ഇതു തന്നെയായിരുന്നു. താന്‍ മയക്കുമരുന്നിനടിമയാണെന്ന് പ്രചരിപ്പിച്ചതിന്് പിന്നില്‍ ദിലീപാണെന്നും അന്ന് നിഷാല്‍ ചന്ദ്ര ആരോപിച്ചിരുന്നു. വിവാഹിതയായ ശേഷവും ദിലീപും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍ സല്ലാപങ്ങളും നിഷാലിനെ ചൊടിപ്പിച്ചിരുന്നു.

ഇക്കാര്യത്തിന്റെ പേരില്‍ ഇരുവരും നിരവധി തവണ കലഹത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് ബോധ്യമാണെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഒടുവില്‍ നിഷാല്‍ വിവാഹ മോചിതനാകാന്‍ തീരുമാനമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News