”കാവ്യ ജീവനൊടുക്കാന്‍ ശ്രമിച്ചു; മകനെ കൊല്ലാന്‍ ദിലീപ് കൊട്ടേഷന്‍ കൊടുത്തു”: നിഷാലിന്റെ അമ്മ അന്ന് പറഞ്ഞത്

ദിലീപ് അറസ്റ്റിലായപ്പോള്‍ എല്ലാവരും ഞെട്ടി. എന്നാല്‍ ഞെട്ടാത്ത ചിലരുണ്ട്, അതിലൊരാളാണ് കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാലിന്റെ കുടുംബം. വിവാഹമോചനത്തിന് ശേഷം പുറത്ത് വന്ന നിഷാലിന്റെ അമ്മയുടെ ഫോണ്‍ കോളില്‍ ദിലീപിന്റെ കൊട്ടേഷന്‍ ബന്ധം സൂചിപ്പിക്കുന്നുണ്ട്. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറയുന്നത്.

2009ല്‍ ആയിരുന്നു കാവ്യയും നിഷാല്‍ ചന്ദ്രയും തമ്മിലുള്ള വിവാഹം. രണ്ടു മാസം മാത്രമാണ് കാവ്യ നിഷാലിനൊപ്പം താമസിച്ചത്. ആറുമാസം മാത്രം നീണ്ടു നിന്ന ദാമ്പത്യം 2011 ല്‍ അവസാനിച്ചു. ആ ഘട്ടത്തില്‍ പുറത്ത് വന്നതാണ് നിഷാലിന്റെ അമ്മയും ഒരു ടെലിവിഷന്‍ അവതാരകനുമായുള്ള ഈ ഫോണ്‍ സംഭാഷണം.

വിവാഹത്തിന് മൂന്ന് ദിവസത്തിന് മുന്‍പ് കാവ്യ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഈ സംഭാഷണത്തില്‍ പറയുന്നു. വിവാഹശേഷം വീട്ടിലെത്തിയപ്പോളാണ് കാവ്യ പറഞ്ഞത് തനിക്ക് ഈ വിവാഹ ബന്ധത്തിന് താല്‍പര്യമില്ലെന്ന്. വിവാഹ ബന്ധം തകരാന്‍ കാരണം ദിലീപ് ആണെന്നും അവരുടെ ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്നും ശബ്ദസംഭാഷണത്തില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here