ഉപഭോക്താക്കള്‍ക്ക് ഇനിയും സന്തോഷിക്കാം; ജിയോ ഓഫറുകള്‍ തീരുന്നില്ല - Kairalinewsonline.com
Business

ഉപഭോക്താക്കള്‍ക്ക് ഇനിയും സന്തോഷിക്കാം; ജിയോ ഓഫറുകള്‍ തീരുന്നില്ല

എയര്‍ടെല്ലിനെ നേരിടാനാണ് ജിയോയുടെ പുതിയ നീക്കങ്ങള്‍

പ്രൈം മെമ്പര്‍മാര്‍ക്ക് കൂടുതല്‍ ആനുകുല്യങ്ങളോടെയുള്ള ഓഫറുകള്‍ ജിയോ പ്രഖ്യാപിച്ചു. 309, 509, 399 പ്ലാനുകളിലാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

309 രൂപയ്ക്ക് ദിവസം 1 ജിബി എന്ന നിരക്കില്‍ 28 ദിവസം ലഭിച്ചിരുന്ന പ്ലാനില്‍ ഇനി 56 ദിവസം 56 ജിബി ലഭിക്കും. 509 രൂപയുടെ പ്ലാനില്‍ ദിവസേന 2 ജിബി വീതം 56 ദിവസം ലഭിക്കും. 399 രൂപയ്ക്ക് ദിവസേന 1 ജിബി വീതം 84 ദിവസം ലഭിക്കുന്ന പുതിയൊരു പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.

349 രൂപയ്ക്ക് 56 ദിവസത്തേക്ക് 20 ജിബി അണ്‍ലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാനുമുണ്ട്. പ്രധാന എതിരാളിയായ എയര്‍ടെല്ലിന്റെ പുതിയ ഓഫറുകളെ നേരിടാനാണ് ജിയോയുടെ ഈ പുതിയ നീക്കങ്ങള്‍.

To Top