ദ്യോക്കോവിച്ച് പ്രണയിക്കാന്‍ കൊതിച്ച ഇന്ത്യന്‍ സുന്ദരി

കടല്‍ കടന്നൊരു പ്രണയകഥ പറയുകയാണ് ടെന്നീസ് താരമായ നടാഷ ബക്ചാലക്ക്. കളിക്കളത്തില്‍ അത്ര കേമത്തിയല്ലെങ്കിലും നടാഷയെ നമ്മളറിയും.

ലോക താരം നൊവാക് ദ്യോക്കോവിച്ചിന്റെ മുന്‍ കാമുകിയാണ് നടാഷ. എന്നാല്‍ നടാഷ പറയുന്ന പ്രണയകഥയിലെ നായിക അവരല്ല. അതൊരു ഇന്ത്യന്‍ സുന്ദരിയാണ്. നായകന്‍ ടെന്നീസ് ലോകത്തിന്റെ രാജകുമാരന്‍ നൊവാക് ദ്യോക്കോവിച്ചും.

ദ്യോക്കോവിച്ചിന്റെ മനം കവര്‍ന്ന ഇന്ത്യന്‍ സുന്ദരി ദീപിക പദുകോണാണെന്നാണ് നടാഷ പറയുന്നത്. ദീപികയെ പ്രണയിക്കാന്‍ ദ്യോക്കോവിച്ച് അതിയായി ആഗ്രഹിച്ചിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കഴിഞ്ഞവര്‍ഷം ദ്യോക്കോവിച്ചും ദീപികയും ഒരു ഡിന്നറില്‍ പങ്കെടുത്തത് പാപ്പരാസികള്‍ ആഘോഷമാക്കിയിരുന്നു.

എന്നാല്‍ ദീപിക ഇതുവരെ ദ്യോക്കോവിച്ചിനെ കുറിച്ച് മിണ്ടിയിട്ടില്ല. ‘ട്രിപ്പിള്‍ എക്‌സ്’ പരമ്പരയില്‍ വിന്‍ഡീസലിനൊപ്പം അഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News