പുറത്ത് നിന്നു നോക്കിയാല്‍ ഒരു സാധാരണ വീട്; പക്ഷെ അകത്തുകയറിയാല്‍ അന്തിച്ചുപോകും

ലണ്ടന്‍ നഗരത്തില്‍ കാണുന്ന ഈ വീട് പുറത്ത് നിന്നു നോക്കുന്നവര്‍ക്ക് ഒരു സാധാരണ വീടിനപ്പുറം ഒന്നുമില്ല. പക്ഷെ അകത്തുകയറിയാല്‍ നമ്മെ അതിശയിപ്പിക്കുന്ന പ്രത്യേകതകളാണ് ഈ വീട് സന്ദര്‍ശകര്‍ക്കായി കരുതിവെച്ചിരിക്കുന്നത്.

വീടിന് പിറകില്‍ ചെന്നാല്‍ നമ്മള്‍ കാണുക മനോഹരമായ ഒരു കൊച്ചു വനമാണ്. നിക് വില്‍സസണ്‍ എന്ന 61 കാരനാണ് ഈ വീടിന്റെ ഉടമ. 15000 യൂറോ ചിലവിട്ട് 20 വര്‍ഷമെടുത്താണ് നിക്ക് നഗരത്തിന് നടുവിലെ ഈ മനോഹര വനം വളര്‍ത്തിയിരിക്കുന്നത്.

പുറത്ത് നിന്നു നോക്കുമ്പോള്‍ ഒരു വനത്തിന്റെ സൂചനയൊന്നും ഈ വീട് നല്‍കില്ല. ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന മരങ്ങളും അരുവിയും മരപ്പാലവും കുളവും എല്ലാം ചേര്‍ന്ന് ഒരു ഹരിതസ്വര്‍ഗ്ഗമാണ് ഈ വീട്.

ബ്രിട്ടണില്‍ ഒരു പൂന്തോട്ടത്തിലും കാണാത്ത അപൂര്‍വ്വയിനം സസ്യങ്ങളാണ് ഇവിടെയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here