ആസാമില്‍ വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 44 ആയി

ദില്ലി: ആസാമിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. ബ്രഹ്മപുത്രയടക്കമുള്ള നദികള്‍ കരകവിഞ്ഞതിനെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കാസിരംഗ നാഷണല്‍ പാര്‍ക്കിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് വന്യ മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങി.

ആസാമില്‍ കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം 24 ജില്ലകളില്‍ 17 ലക്ഷം ജനങ്ങളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി ഉയര്‍ന്നതായി അസ്സാം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ചത്തെ കണക്കനുസരിച്ച് 17 ലക്ഷത്തോളം പേരെ വെള്ളപ്പൊക്കം ബാധിച്ചതായും 9000 ഏക്കറോളം സ്ഥലത്തെ കൃഷി പൂര്‍ണമായും നശിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംസ്ഥാനത്ത് 31,000 ആളുകള്‍ക്കായി 294 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. വെള്ളപ്പൊക്കം കാസിരംഗ നാഷണല്‍പാര്‍ക്കിനെയും ബാധിച്ചു. കാണ്ടാമൃഗങ്ങളുടെ അവാസവ്യവസ്ഥയെ ബാധിച്ച വെള്ളപ്പൊക്കത്തില്‍ നിരവധി മൃഗങ്ങളും ചാവുകയുണ്ടായി. നാഷണല്‍പാര്‍ക്കിന്റെ 75 ശതമാനത്തോളം വെള്ളത്തിനടിയില്‍പെട്ടതിനാല്‍ മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് മൃഗങ്ങളെ നിരീക്ഷിക്കാനും അവയുടെ സംരക്ഷണം ഉറപ്പ് വരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News