ജയിലില്‍ ശശികലയ്ക്ക് രണ്ട് കോടിയുടെ അടുക്കള

ചെന്നൈ: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് ശശികലയ്ക്ക് സ്വകാര്യ അടുക്കള ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ജയിലില്‍ ഒരുക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പ്രിസണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെകടര്‍ ഡി രൂപയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജയില്‍ വാര്‍ഡനടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ട് കോടി രൂപ കൈക്കൂലിയായി നല്‍കിയാണ് ശശികല ജയിലില്‍ വിഐപി സൗകര്യങ്ങള്‍ നേടിയെടുത്തതെന്നും പ്രിസണ്‍ ഡെപ്യൂട്ടി ഇന്‍സ്‌പെകടര്‍ ഡി രൂപ ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ശശികലയുടെ സെല്ലിനോട് ചേര്‍ന്ന് പ്രത്യേകം അടുക്കള ഒരുക്കിയിട്ടുണ്ടെന്നും ഭക്ഷണം പാകം ചെയ്യാനായി പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രണ്ട് കോടിയില്‍ ഒരു കോടി രൂപ ജയില്‍ ഡിജി സത്യനാരായണ റാവുവിനും ബാക്കി ഒരു കോടി മറ്റുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനും അഴിമതി നിരോധന ബ്രൂറോയ്ക്കും ആഭ്യന്തര സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്നും വാസ്തവവിരുദ്ധമാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും
ജയില്‍ ഡിജി റാവു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News