ഇതാ സന്തോഷ വാര്‍ത്ത; ഫേസ്ബുക്ക് മെസഞ്ചറില്‍ കാത്തിരുന്ന ആ ഫീച്ചറുമെത്തി

മുംബൈ: ഇന്റര്‍നെറ്റ് വേഗത പ്രശ്‌നമുള്ള ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയിഡിന്റെ പഴയ പതിപ്പുകളിലുള്ള ചെറുഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കും വേണ്ടി ഫേയ്‌സ്ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷന്റെ ലൈറ്റ് പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. മെസഞ്ചറിന്റെ ഫുള്‍ വേര്‍ഷനിലെ അടിസ്ഥാനപരമായ എല്ലാ പ്രക്രിയകളും മെസഞ്ചര്‍ ലൈറ്റിലുമുണ്ടാവുമെന്ന് ഫേയ്‌സ്ബുക്ക് പറയുന്നു.

ടെക്സ്റ്റുകള്‍, ചിത്രങ്ങള്‍, ഇമോജികള്‍, സ്റ്റിക്കര്‍ എന്നിവയെല്ലാം ഉണ്ടാവും. 10 എംബിയില്‍ താഴെ മാത്രമാണ് ആപ്പിന്റെ വലിപ്പം. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും പ്രവര്‍ത്തിപ്പിക്കുമ്പോളും ഇത് കൂടുതല്‍ വേഗത നല്‍കുന്നു. വോയ്‌സ് കോളിങ് സൗകര്യവും മെസഞ്ചര്‍ ലൈറ്റില്‍ ലഭ്യമാണ്. ഗ്രൂപ്പുകള്‍ മാനേജ് ചെയ്യാനും ഇതില്‍ സാധിക്കും.

നിലവില്‍ വിയറ്റ്‌നാം, നൈജീരിയ, പെറു, തുര്‍ക്കി, ജര്‍മ്മനി, ജപ്പാന്‍, നെതര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷന്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here