‘ബ്രസീലുകാരന്‍ കൈതച്ചക്ക’ ആരോഗ്യത്തിന് അത്യുത്തമം

ജന്മം കൊണ്ട് ബ്രസീലുകാരനാണെങ്കിലും പുരാതനകാലം മുതലേ ഭാരതീയര്‍ക്കു പ്രിയപ്പെട്ടതാണ് കൈതച്ചക്കയുടെ മധുരവും പുളിയും കലര്‍ന്ന തനതായ രുചി. പാകമാകുമ്പോള്‍ സ്വര്‍ണവര്‍ണമാകുന്ന ഈ ഫലത്തെ വഴിക്കച്ചവടം മുതല്‍ ഷോപ്പിങ് മാളുകള്‍ വരെയുള്ള വിപണികളില്‍ നമുക്ക് സുപരിചിതമാണ്.ആപ്പിള്‍ സോസിനും പീച്ചിനും ശേഷം ഏറ്റവും അധികം പ്രിസര്‍വ് ചെയ്യപ്പെടുന്ന മൂന്നാമത്തെ പഴവര്‍ഗ്ഗമാണ് കൈതച്ചക്ക. കൈതച്ചക്ക ഉല്പാദനത്തില്‍ ലോകത്ത് ഏഴാം സ്ഥാനത്താണ് ഇന്ത്യ.തണുപ്പുള്ള പ്രദേശങ്ങളിലാണ് കൈതച്ചക്ക കൂടുതലായി വളരുക.യഥേഷ്ടം ലഭ്യമാണെങ്കിലും അതിന്റെ അമൂല്യഗുണങ്ങളെക്കുറിച്ചറിയാത്തതിനാല്‍ കൈതച്ചക്കയ്ക്ക് അര്‍ഹമായ പരിഗണന നമ്മുടെ ഭക്ഷണത്തില്‍ പലപ്പോഴും നാം കൊടുക്കാറില്ല.

കൈതച്ചക്ക ആരോഗ്യത്തിന്

1. വേദനസംഹാരി.

പ്രകൃതിയുടെ ആസ്പിരിന്‍ എന്നാണ് കൈതച്ചക്ക അറിയപ്പെടുന്നത്. കൈതച്ചക്കയില്‍ കാണപ്പെടുന്ന ബ്രോമിലൈന്‍ എന്ന എന്‍സൈമും അതിനോടുബന്ധപ്പെട്ട ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങളും ആന്റി- ഇന്‍ഫഌമേറ്ററി(നീര്‍വീക്കത്തെ തടയുക),ആന്റി-കൊയാഗുലന്റ്(രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുക),പെയിന്‍ റിലീവര്‍(വേദനകളില്‍ നിന്നും മോചനം) ഗുണങ്ങളുള്ളവയാണ്.

2.ദഹനം നേരെയാകാന്‍

പൈനാപ്പിള്‍ ജ്യൂസ് മലബന്ധത്തിനുള്ള ഉത്തമ ഔഷധമായി കണക്കാക്കപ്പെടുന്നു.കൈതച്ചക്കയില്‍ സമൃദ്ധമായുള്ള ഫൈബറുകള്‍ വന്‍കുടലിലൂടെയുള്ള ആഹാരത്തിന്റെ സഞ്ചാരം സുഗമമാക്കുന്നു.കൈതച്ചക്കയിലെ ബ്രോമിലൈന്‍ എന്‍സൈം പ്രോട്ടീനെ ചെറുകണങ്ങളാക്കി അതിന്റെ ദഹനത്തെ സഹായിക്കുന്നു.

SONY DSC

3. തടി കുറയ്ക്കാന്‍

യാത്രാവേളകളിലും ഇടനേരങ്ങളിലും കഴിയ്ക്കാനുള്ള ലഘുഭക്ഷണമായി കൈതച്ചക്കയെ തെരഞ്ഞെടുക്കാം. കൈതച്ചക്കയിലെ പഞ്ചസാര കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കൈതച്ചക്ക ധൈര്യമായി കഴിയ്ക്കാം. കാരണം കൈതച്ചക്കയിലെ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഒപ്പം പഞ്ചസാരയുടേതും. മാത്രമല്ല, കൈതച്ചക്കയിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയെ സാവകാശത്തിലാക്കുകയും കുറേനേരത്തേയ്ക്ക് വിശപ്പകറ്റുകയും ചെയ്യുന്നു. ഇത് ശരീശത്തിലെ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്യുന്നു.

4. കണ്ണിന്റെ ആരോഗ്യത്തിന്

കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ ബീറ്റാകരോട്ടിന്റെ നല്ല സ്രോതസാണ് കൈതച്ചക്ക. വിറ്റാമിന്‍ സി,ആന്റി ഓക്‌സിഡന്റുകള്‍,മാംഗനീസ്,പൊട്ടാസ്യം എന്നിവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് കൈതച്ചക്ക. പ്രായമായവരില്‍ കേന്ദ്രഭാഗത്തെ കാഴ്ച നഷ്ടപ്പെടാനിടയാക്കുന്ന കണ്ണിന്റെ റെറ്റിനയ്ക്കുണ്ടാകുന്ന മാക്യുലാര്‍ ഡീജനറേഷന്‍ എന്ന അവസ്ഥയെ ഇത് പ്രതിരോധിക്കുന്നു. മാത്രമല്ല ഈ ഘടകങ്ങള്‍ ശരീരകോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.

5. രക്ത സമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നു

ഒരു കപ്പ് കൈതച്ചക്ക നീരില്‍ 1 മിഗ്രാം സോഡിയവും 195 മിഗ്രാം പൊട്ടാസ്യവും കാണപ്പെടുന്നു. പൊട്ടാസ്യവും സോഡിയവും ബ്ലഡ് പ്രഷര്‍ ക്രമീകരണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നു. ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരില്‍ ബ്ലഡ്്്പ്രഷര്‍ കുറച്ച് സാധാരണ നിലയിലാക്കാന്‍ കൈതച്ചക്കയ്ക്കു കഴിയും.

6. വന്ധ്യതയെ പ്രതിരോധിയ്ക്കും

കൈതച്ചക്കയില്‍ ധാരാളമായുള്ള ഫോളിക് ആസിഡ് സ്്ത്രീകളില്‍ ഗര്‍ഭധാരണത്തെ എളുപ്പത്തിലാക്കുന്നു.

SONY DSC

7. പോഷക സമ്പുഷ്ടം

പൊട്ടാസ്യം,കാല്‍സ്യം എന്നിവ കൂടാതെ വിറ്റാമിനുകളായ അ,ഇ,ഋ,ഗ , ഇലക്ട്രോലൈറ്റ്‌സ്്,കരോട്ടിന്‍ പോലുള്ള ഫൈറ്റോന്യൂട്രിയന്റ്്സ് എന്നിവ കൊണ്ടും സമ്പുഷ്ടമാണ് കൈതച്ചക്ക.വിറ്റാമിന്‍ അ യും വിറ്റാമിന്‍ ഇ യും തൊലിയുടെ ആരോഗ്യം നിലനിര്‍ത്തുന്നു.കൈതച്ചക്കയില്‍ സമൃദ്ധമായുള്ള ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ ഫ്രീറാഡിക്കലുകള്‍ക്കെതിരേ പൊരുതി ശരീരകോശങ്ങളെ സംരക്ഷിക്കുന്നു. അതിറോസ്‌ക്ലീറോസിസ്,ആര്‍ത്രൈറ്റിസ്,ഹൃദ്രോഗങ്ങള്‍,പലവിധ ക്യാന്‍സറുകള്‍ തുടങ്ങി പല അസുഖങ്ങളേയും പ്രതിരോധിക്കാന്‍ ഈ ആന്റി ഓക്‌സിഡന്റുകള്‍ക്കാവും.


ഈ ഗുണങ്ങളെല്ലാം കൊണ്ടുതന്നെ നിത്യേന കഴിയ്ക്കാവുന്ന ഒരു ഫലവര്‍ഗമായി കൈതച്ചക്കയെ കണക്കാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News