സാക്ഷിയും മാപ്പുസാക്ഷിയുമെല്ലാം കോടതിയില്‍ ഉത്തരം പറയേണ്ടിവരും; ആത്മവിശ്വാസത്തോടെ ദിലീപിന്റെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപിനുവേണ്ടി അങ്കമാലി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രോസിക്യൂഷനെതിരെ ശക്തമായ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. കേസില്‍ സാക്ഷികളുണ്ടെങ്കില്‍ മാപ്പുസാക്ഷി എന്തിനെന്ന് അദ്ദേഹം ചോദിച്ചു.

ബലാത്സംഗക്കേസില്‍ ഫോണിനെന്ത് പ്രസക്തിയെന്നും രാംകുമാര്‍ ചോദിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അങ്കമാലി കോടതിയില്‍ എത്തിയ രാം കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടാണ് പ്രതികരിച്ചത്. ദിലീപിനെതിരെ ശക്തമായ തെളിവുകളോ സാക്ഷികളോ ഇല്ലെന്ന വാദമാണ് അഡ്വ. രാം കുമാര്‍ പ്രധാനമായും കോടതിയില്‍ ഉന്നയിക്കുന്നത്.

ഗൂഢാലോചനയില്‍ പ്രധാന പങ്കാളിയായ പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ തരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ 18 മണിക്കൂര്‍ കൂടി കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശക്തമായ തെളിവുകളുണ്ടെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേശന്‍ വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News