എഞ്ചിനീയറിംഗ് മേഖലയിലെ അഴിമതിക്ക് പരിഹാരം കാണാന്‍ എസ് എഫ് ഐ; KTU അഴിമതിക്കെതിരെ സമരം ശക്തമാക്കുന്നു


തിരുവനന്തപുരം:
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്കായുള്ള SFI സമരം ശക്തമാകുന്നു. അധികൃതര്‍ കണ്ണുതുറക്കുമെന്നുള്ള പ്രതീക്ഷയില്‍ KTU വിന്റെ മുഴുവന്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ജൂലൈ 11ന് KTU ആസ്ഥാനത്തേക്ക് SFI വമ്പിച്ച വിദ്യാര്‍ത്ഥി മാര്‍ച്ച് സംഘടിപ്പിച്ചു.
 എഞ്ചിനീയറിംഗ് മേഖലയിലെ അ‍ഴിമതി തുടച്ചുനീക്കാനായി ശക്തമായ തുടർ സമരങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് എസ് എഫ് ഐ.
ജൂലൈ 11 നു SFI-TECHNOS നടത്തിയ KTU മാർച്ച് SFI സംസ്ഥാന പ്രസിഡന്റ് ജയ്ക്ക്.സി.തോമസ് ഉദ്ഘാടനം ചെയ്തു. മാർച്ചിൽ വിവിധ എൻജിനീയറിങ് കോളേജുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്തു.  KTU യൂണിവേർസിറ്റിക്കെതിരേയുള്ള വിദ്യാർത്ഥി പ്രതിഷേധം മാർച്ചിൽ അലയടിച്ചു.  രണ്ടാഴ്ചക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ് എഫ് ഐ വ്യക്തമാക്കി.
ജൂലൈ 11 ന് SFI-TECHNOS നടത്തിയ KTU മാർച്ചിൽ SFI ഉയർത്തിയ ആവശ്യങ്ങൾ
1) *YEAR BACK സിസ്റ്റം പുനഃ പരിശോധിക്കുക*
2) *പരീക്ഷ റിസൾട്ട് യഥാ സമയം പ്രസിദ്ധീകരിക്കുക*
3) *INTERNAL മിനിമം മാർക്ക് പരിധി എടുത്തുകളയുക*
4) *REVALUATION റിസൾട്ട് അപാകതകൾ പരിഹരിക്കുക*
5) *ART’S ഉം SPORTS ഉം നടത്തുക*
6) *MEDICAL, DUTY ലീവുകൾ അനുവദിക്കുക*
7) *CONDONATION അനുവദിക്കുക*
8) ജനാധിപത്യ വേദി അടിയന്തിരമായി രുപീകരിക്കുക
9) *M-Tech Thesis റിപ്പോർട്ട് അപാകത പരിശോധിക്കുക*
*ജൂലൈ 11 നു കാലത്ത് അനന്തപുരിയിലെ ഇടവഴികളെ ചുവപ്പിക്കാൻ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥി സുഹൃത്തുക്കളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു*
ഇതിനെക്കുറിച്ചുള്ള ചില സമൂഹമാധ്യമ പ്രതികരണങ്ങളിലേക്ക്……
“പ്രിയ വിദ്യാർത്ഥി സുഹൃത്തെ,
കേരള സാങ്കേതിക സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ആദ്യ കാലങ്ങളിൽ സമരമുഖത്ത് നിന്ന് ടെക്സോ എന്താണോ പറഞ്ഞത്, അതിന്ന് യാഥാർത്ഥ്യമായിരിക്കുകയാണ്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസമേഖല വളരെ വലിയ പ്രതിസന്ധികളാണ് ഇന്ന് നേരിടുന്നത്. ലോകത്ത് ഒരിടത്തും സമാനതകളില്ലാത്ത, കേട്ടുകേൾവി പോലുമില്ലാത്തവയാണ് അവയെല്ലാം. വിദ്യാർത്ഥികളും, മതാപിതാക്കളും, അധ്യാപകരും എന്തിന് കലാലയങ്ങൾ പോലും ഈ പ്രതിസന്ധിയിൽ ഒരു പോലെ ദുരിതത്തിലാണ്. ഈ വർഷം വിരലിലെണ്ണാവുന്നവർ മാത്രമാണ് പല സ്ഥാപനങ്ങളിലും അഡ്മിഷൻ എടുത്തിട്ടുള്ളത്. പലസ്ഥാപനങ്ങളും ഉടനടി നിർത്തിപോകുകയോ, മറ്റെന്തെങ്കിലുമായി മാറ്റപ്പെടുകയോ ചെയ്യേണ്ട സാഹചര്യമാണുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങൾ മാറ്റാതെ, അതിന്റെ നിർദ്ദേശകരെ മാറ്റി നിർത്താതെ ഇതൊന്നും പരിഹരിക്കപ്പെടുകയില്ല.
സാങ്കേതിക സർവ്വകലാശാല വിദ്യാർത്ഥികളോട് ചെയ്യുന്നത് ക്രൂരതയാണ്. ലോകത്തൊരിടത്തും ഒരു വിദ്യാഭ്യാസ സ്ഥാപനവും ചെയ്യാത്ത മനുഷ്യാവകാശ  ലംഘനങ്ങളും അനീതിയുമാണ് ഇവിടെ നടക്കുന്നത്. ഇയർബാക്ക് മുതൽ  ഒരു 200 പേജ് ബുക്കിലെഴുതിയാലും തീരാത്ത അത്രയുമുണ്ടത്.
നിരന്തരം സമരം ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സ്ട്രെങ്ത്ത്  നമ്മുടെ സംഘടനയ്ക്കില്ല. സമരങ്ങളെ മറ്റുള്ളവരെ കൊണ്ടേ ബൈപ്പാസ് ചെയ്തും നന്നായി മാനേജ് ചെയ്തും അവർ നിലനിന്ന് പോകുകയാണ്. നിയമ പരമായി നമ്മൾ നീങ്ങുമ്പോൾ കോടതിയിൽ പോലും വാസ്തവ വിരുദ്ധമായ രീതിയിലാണ് ഇവർ കാര്യങ്ങൾ അവതരിപ്പിക്കുന്നതും മനപ്പൂർവ്വം കാര്യങ്ങൾ താമസ്സിപ്പിച്ച് നീതി വൈകിപ്പിക്കുകയാണ്.
ഇയർബാക്കിനെ ന്യായീകരിച്ച പലരും അതിന്റെ ഭീകരത തിരിച്ചറിഞ്ഞിരിക്കുകയാണ്. ന്യായീകരണങ്ങളും യാഥാർത്ഥ്യവും പലദിക്കുകളിലാണെന്ന് വൈകിയാണെങ്കിലും എല്ലാവർക്കും ബോധ്യമായി.
സത്യം പറയുന്നവനെ ട്രോളുന്ന ചില മഹാന്മാരെ കൊണ്ട് വിലങ്ങിടുന്നത് അവരുടെ തന്നെ നീതിയെയാണെന്ന് ആർക്കും മനസ്സിലായില്ല.
ഈ സാഹചര്യത്തലാണ്  ടെക്നിക്കൽ സ്റ്റുഡൻസ് യൂണിയൻ നിങ്ങൾക്ക് കത്തെഴുതുന്നത്. അനിവാര്യമായ മാറ്റത്തിന് നിങ്ങളുടെ ആത്മാർത്ഥമായ സഹായം വേണം. ഇപ്പോഴില്ലെങ്കിൽ ഇനിയില്ല എന്ന സമയത്തിലാണ് നാമുള്ളത്.
നമുക്ക് സംഘടിയ്ക്കണം. താങ്കളുടെ കോളേജിൽ എഞ്ചിനീയർമാരുടെ സ്വന്തം സംഘടനയായ ടെക്സോ യൂണിറ്റ് വരേണ്ടതായുണ്ട്. ഇന്നിന് മാത്രമായല്ല. എഞ്ചിനീറിംഗ് മേഖലയിൽ ഒരു സംഘടനയുമില്ല. പോരാടാൻ…. അനീതി അവസാനിപ്പിക്കാൻ…”
മറ്റൊരു വിദ്യാർത്ഥിയുടെ വാക്കുകൾ ഇങ്ങനെ…..
“പ്രിയ വിദ്യാർത്ഥികളെ,
  ഞാൻ gec ശ്രീകൃഷ്ണപുരം mechanical വിദ്യാർഥി ആണ്. ഇക്കഴിഞ്ഞ S4 sem എക്സാം റിസൾട്ട്‌ വന്നപ്പോൾ 2nd year ലേ എല്ലാ വിദ്യാർത്ഥികളുടെയും MA202 റിസൾട്ട്‌ with held ആയിരുന്നു. പോയിട്ട് ബാക്കി 5 sub റിസൾട്ട്‌ മാത്രമേ പബ്ലിഷ് ചെയ്തിട്ടുള്ളൂ..
       കാരണം ആരാഞപ്പോൾ university പറഞ്ഞത് 2nd year ലേ ഒരു വിദ്യാർഥിയുടെ maths paper കളഞ്ഞു പോയതിനാലാണ് റിസൾട്ട്‌ തടഞ്ഞു വെച്ചത് എന്ന്.
   ശേഷം ഞങ്ങളുടെ റിസൾട്ട്‌ വരികയും ചെയ്തു.എന്നാൽ ഞങ്ങളുടെ ക്ലാസ്സിലെ  Mohamed Hesham Illikodan എന്ന വിദ്യാർഥിയുടെ റിസൾട്ട്‌ മാത്രം വന്നില്ല.ആയതിനാൽ ടിയാന്റെ പരീക്ഷ പേപ്പർ ആണ് കളഞ്ഞു പോയതെന്ന് മനസ്സിലായി.
   ഇപ്പോൾ university പറയുന്നത് ടിയാൻ ആ പേപ്പർ ഒരു വട്ടം കൂടി എഴുതണം എന്നാണ്.. എങ്കിലേ റിസൾട്ട്‌ വരികയുള്ളൂ എന്ന്.
   ഇതെന്തു നീതി ആണ് സുഹുര്തുക്കളെ.. ഇതിനെതിരെ sfi സ്റ്റേറ്റ് കമ്മിറ്റി  university ൽ ആവശ്യം ഉന്നയിച്ചു.
   ആയതിനാൽ ഇതൊരു ഗൗരവം ഏറിയ വിഷയമായി കണ്ട്‌ ഏവരും സപ്പോർട്ട് ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel