അനൂപ് മേനോന്റെ ഗാരേജിലേക്ക് പുതിയ അതിഥി എത്തി - Kairalinewsonline.com
Automobile

അനൂപ് മേനോന്റെ ഗാരേജിലേക്ക് പുതിയ അതിഥി എത്തി

ഒന്നരക്കോടിയോളം വിലമതിക്കുന്ന സെവന്‍സീരീസ് ഭാര്യ ക്ഷേമ അലക്‌സാണ്ടറിന്റെ പേരിലാണ് താരം വാങ്ങിയത്

നടന്‍ അനൂപ് മേനോന്‍ ബിഎംഡബ്ലു നിരയിലെ സെവന്‍ സീരീസിലെ ഡീസല്‍ മോഡലായ 730 എല്‍ഡി സ്വന്തമാക്കി. അനൂപിന്റെ മൂന്നാമത്തെ ബിഎംഡബ്ലു കാറാണിത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന സെവന്‍സീരീസ് ഭാര്യ ക്ഷേമ അലക്‌സാണ്ടറിന്റെ പേരിലാണ് താരം വാങ്ങിയത്.

ബിഎംഡബ്ലു ന് പുറമെ ജാഗ്വര്‍ എക്‌സ് ജെ, ഔഡി ക്യു7 എന്നീ ലക്ഷ്വറി വമ്പന്മാരും താരത്തിന്റെ ഗാരേജിലുണ്ട്.

പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്‌നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്. 2993 സിസി DOHC എഞ്ചിന്‍ പരമാവധി 4000 ആര്‍പിഎമ്മില്‍ 258 ബിഎച്ച്പി കരുത്തും 1500 ആര്‍പിഎമ്മില്‍ 560 എന്‍എം ടോര്‍ക്കുമേകും. 250 കിലോമീറ്ററാണ് പരവാധി വേഗത. ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

To Top