ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ അവസാനിക്കും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിനെ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മൂന്നു വര്‍ഷത്തിലേറെ ശിക്ഷകിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും.

കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ദിലീപിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുകിട്ടാത്തതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ദിലീപിന്റെ സഹോദരന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചതിനെത്തുടര്‍ന്ന് ദിലീപിനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

അതേസമയം ദിലീപിനുവേണ്ടി സുപ്രിംകോടതിയിലെ പ്രമുഖ അഭിഭാഷകനെത്തുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ അറസ്റ്റിലായ അഞ്ച് ദിവസം കഴിഞ്ഞിട്ടും ജാമ്യം കിട്ടാത്ത സാഹചര്യത്തിലാണ് നീക്കം. നേരത്തെ തന്നെ ഇതിനുള്ള നീക്കം നടന്നിരുന്നെങ്കിലും കേസിന്റെ ആദ്യ ഘട്ടത്തില്‍ സുപ്രിംകോടതി അഭിഭാഷകന്‍ വേണ്ടെന്ന തീരുമാനത്തിലാണ് താരം എത്തിച്ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News