ഫ്രഞ്ച് പ്രഥമവനിതയോട് അശ്ലീലച്ചുവ കലര്‍ന്നസംസാരം; ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു - Kairalinewsonline.com
Featured

ഫ്രഞ്ച് പ്രഥമവനിതയോട് അശ്ലീലച്ചുവ കലര്‍ന്നസംസാരം; ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു

മാക്രോണിന്റെ ഭാര്യയുടെ ശരീരവടിവിനെ ട്രംപ് പുകഴ്ത്തിപ്പറഞ്ഞതാണ് വിവാദമായിരിക്കുന്നത്

ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭാര്യയുടെ ശരീരവടിവിനെ ട്രംപ് പുകഴ്ത്തിപ്പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

മക്രോയുടെ ഭാര്യ ബ്രിജിത്തിനെ നോക്കി ‘നിങ്ങള്‍ക്ക് എന്തൊരു മികച്ച ശരീരാകൃതിയാണ്’ എന്നാണ് ട്രംപ് പറയുന്നത്. ഇത് ക്യാമറ കൃത്യമായി ഒപ്പിയെടുത്തു. ബ്രിജിത്തിനോട് പറഞ്ഞ കമന്റ് ട്രംപ് മാക്രോണിനോടും ആവര്‍ത്തിക്കുന്നുണ്ട്.

ട്രംപിന്റെ പരാമര്‍ശത്തിന് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഐറിഷ് പത്രപ്രവര്‍ത്തകയായ കത്രിയാന പെറിയെ ചിരിയുടെ പേരില്‍ ട്രംപ് അഭിനന്ദിച്ചതും .എം.എസ്.എന്‍.ബിയിലെ അവതാരക മികയെ ശാരീരികമായി അധിക്ഷേപിക്കുന്ന രീതിയില്‍ ട്വിറ്ററീലൂടെ അഭിപ്രായ പ്രകടനം നടത്തിയതും വലിയ വാര്‍ത്തയായിരുന്നു.

To Top