ദിലീപിന്റെ ഡി സിനിമാസിനെതിരെ അന്വേഷണം; സര്‍ക്കാര്‍ ഭൂമി എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്ന് ആരോപണം

തിരുവനന്തപുരം: നടന്‍ ദിലീപിന്റെ ‘ഡി സിനിമാസ്’ സിനിമാ സമുച്ചയത്തിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. തിയേറ്റര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാനാണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉത്തരവിട്ടത്.

കേരളം രൂപീകരിക്കുന്നതിന് മുന്‍പ് തിരുകൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലം, 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണങ്ങള്‍. ഈ ഭൂമിയില്‍ 35 സെന്റ് ചാലക്കുടി തോടു പുറമ്പോക്കും ഉള്‍പ്പെടുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ദിലീപ് കൊച്ചിയില്‍ മാത്രം നടത്തിയത് 30ഓളം ഭൂമി ഇടപാടുകളാണെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേരിലും ദിലീപ് ഡയറക്ടറായ അല്‍കാ ദില്‍ ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മുഖാന്തിരവുമാണ് മിക്ക ഇടപാടുകളും നടന്നത്. ദിലീപുമായി അടുപ്പമുള്ളവരിലേക്കും ബിനാമികളിലേക്കും അന്വേഷണം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News