ലൈംഗികതയോട് തലമുറകളുടെ സമീപനം എങ്ങനെ; ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷണം - Kairalinewsonline.com
DontMiss

ലൈംഗികതയോട് തലമുറകളുടെ സമീപനം എങ്ങനെ; ഒരു അമ്മയും മകളും തമ്മിലുള്ള സംഭാഷണം

തുറന്നു സംസാരിക്കാന്‍ എത്ര പെണ്‍കുട്ടികള്‍ തയാറാവും?

ലൈംഗികതയെക്കുറിച്ച് സ്ത്രീകള്‍ക്ക് തുറന്നു പറയാന്‍ അനുവാദമില്ലാത്ത തലമുറയില്‍ നിന്ന് ഏറെ ദൂരം മുന്നോട്ടു സഞ്ചരിച്ചവരാണ് ഇന്നത്തെ യുവത്വം. ലൈംഗികത എന്നത് ഏകപക്ഷീയമായ ഒരു കാര്യമല്ലെന്നും അതില്‍ തുല്യപങ്കാളിത്തം വേണമെന്നും ചിന്തിക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. സ്വന്തം അമ്മയോട് ലൈംഗിക കാര്യങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കാന്‍ എത്ര പെണ്‍കുട്ടികള്‍ തയാറാവും?

ബ്ലഷ് ആന്‍ഡ് ഛോട്ടി പ്രൊഡക്ഷന്‍സ് കമ്പനി നിര്‍മ്മിച്ച ഖാനേ മേം ക്യാ ഹെ എന്ന ഹ്രസ്വചിത്രം ലൈംഗികതയോടുള്ള തലമുറകളുടെ സമീപനം കൂടിയാണ് കാണിച്ചു തരുന്നത്. അമ്മയും മകളും തമ്മിലുള്ള സംഭാഷണമാണ് 9 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.

To Top