ഞെട്ടലോടെ ഡേവിസിന്റെ വിയോഗം: വിട വാങ്ങിയത് സിപിഐഎമ്മിന്റെ സോഷ്യല്‍മീഡിയ പോരാളി; ഡേവിസിന്റെ അവസാന പോസ്റ്റ് പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച്; മുഖ്യമന്ത്രിയും കോടിയേരിയും അനുശോചിച്ചു

തിരുവനന്തപുരം: ഡേവിസ് തെക്കേക്കരയുടെ അകാലവിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി തോമസ് ഐസക് എന്നവര്‍ അനുശോചിച്ചു. ഇടതുപക്ഷത്തിനായി ശക്തമായി പോരാടിയ ഡേവിസിന്റെ മരണം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി കുറിച്ചു.

ഇരിങ്ങാലക്കുട സ്വദേശിയും സിപിഐഎം പ്രവര്‍ത്തകനുമായ ഡേവിസ് തെക്കേക്കര അബുദാബിയിലെ ജോലിസ്ഥലത്ത് ഇന്നലെ രാത്രിയിലാണ് കുഴഞ്ഞ് വീണ് മരിച്ചത്.അബുദാബി മറൈന്‍ കമ്പനിയിലെ ഓഫ് ഷോര്‍ വിഭാഗത്തില്‍ അല്‍ ഹാലെ എന്ന റിഗ്ഗില്‍ ആണ് ഡേവിസ് ജോലി ചെയ്തിരുന്നത്. ഇടതുപക്ഷത്തിനും സിപിഐഎമ്മിനും പിണറായി വിജയന്‍ സര്‍ക്കാരിനുമായി സോഷ്യല്‍ മീഡിയയിലെ മുന്നണി പോരാളിയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനും കാരുണ്യപ്രവര്‍ത്തനത്തിനും നാട്ടിലും ഗള്‍ഫിലും നിത്യസാന്നിധ്യമായിരുന്നു സഖാവ് ഡേവിസ്.

അടുത്തിടെ പുതുവൈപ്പിനില്‍ ഗ്യാസ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് എതിരെ നടന്ന സമരത്തില്‍ പ്രതിക്കൂട്ടിലായ കേരള സര്‍ക്കാരിന് പിന്തുണ കൊടുത്ത് റിഗ്ഗില്‍ ജോലി ചെയ്യുന്ന ഡേവിസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇങ്ങനെ സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയില്‍ ആവുന്ന ഘട്ടങ്ങളില്‍ എല്ലാം തന്റേതായ നിലയില്‍ അതിനെയെല്ലാം പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഡേവിസ് ഇനി കൂടെയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തെ അടുത്തറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം രാവിലെ 8.26ന് പിണറായി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടം എണ്ണിയെണ്ണി കുറിച്ചായിരുന്നു ഡേവിസിന്റെ അവസാന പോസ്റ്റ്. മൃതദ്ദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News