തെറ്റായ ഇന്ധനം കാറില്‍ നിറച്ചാല്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

ഗുരുതരമായ എഞ്ചിന്‍ തകരാറുണ്ടാക്കുന്ന് കാര്യമാമ് ഇന്ധനം മാറിയടിക്കുന്നത്. പെട്രോളിന് പകരം ഡീസല്‍ അടിക്കും ഡീസലിന് പകരം പെട്രോള്‍ അടിക്കും. ഇങ്ങനെ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന് പലര്‍ക്കും ധാരണയില്ല. ഇന്ധനം മാറിയടിച്ചാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്;

ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ നിന്നും എഞ്ചിനില്‍ എത്തുന്നത് ഒരു പരിധിവരെ ഇത് തടയും. എന്നാല്‍ ചില കാറുകളില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനം എത്തിത്തുടങ്ങും. അതിനാല്‍ ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഉടന്‍ തന്നെ ഊരണം.

കാര്‍ ഡ്രൈവ് ചെയ്ത് തുടങ്ങിയതിന് പിന്നാലെയാണ് ഇന്ധനം മാറിയടിച്ചത് മനസ്സിലാക്കുന്നതെങ്കില്‍ ഉടന്‍ കാര്‍ നിര്‍ത്തി ഇഗ്നീഷനില്‍ നിന്നും താക്കോല്‍ ഊരുക. അസ്വാഭാവികമായ അക്‌സിലറേഷന്‍, മിസിംഗ്, എക്‌സ്‌ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക എന്നിങ്ങനെയുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിലേക്കുള്ള സൂചനകളാണ്.

സാധാരണ ഗതിയില്‍ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരല്‍പം പെട്രോള്‍ കടന്നാല്‍, ഉടനടി കൂടിയ അളവില്‍ ഡീസല്‍ നിറയ്ക്കണമെന്ന് മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News