സുനി മുന്‍പും ഒരു നടിയെ പീഡിപ്പിച്ചു; അന്വേഷണത്തോട് സഹകരിക്കാന്‍ നടി തയ്യാറായതായി സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനി മുന്‍പും ക്വട്ടേഷന്‍ പീഡനം നടത്തിയെന്ന് പൊലീസ്. സംഭവം നടന്നത് രണ്ട് വര്‍ഷം മുന്‍പ്. യുവനടിയാണ് ക്വട്ടേഷന്‍ പീഡനത്തിന് ഇരയായത്. പ്രമുഖ നിര്‍മ്മാതാവാണ് നടിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സംഭവത്തിന് ശേഷം നടി സിനിമാരംഗത്ത് സജീവമല്ലാതായി. അന്വേഷണത്തോട് സഹകരിക്കാന്‍ നടി തയ്യാറായതായാണ് സൂചന.

സംഭവത്തിന് ശേഷം നടി സിനിമാരംഗത്ത് സജീവമല്ലാതായി. അന്വേഷണത്തോട് സഹകരിക്കാന്‍ നടി തയ്യാറായതായാണ് സൂചന.

ക്വട്ടേഷന്‍ നല്‍കിയ നിര്‍മ്മാതാവ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനായി രംഗത്തെത്തി. ദിലീപിനായ് രംഗത്തെത്തിയ അപൂര്‍വം ചിലരിലൊരാളാണ് ഈ നിര്‍മ്മാതാവ്. ഈ നിര്‍മ്മാതാവില്‍ നിന്നാണ് പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് അറിയുന്നത്.

അന്വേഷണവുമായി ബന്ധപ്പെട്ട് നടിയെ പൊലീസ് സമീപിച്ചതായാണ് സൂചന. സിനിമാ മേഖലയില്‍ നിന്നും നടിയെ തുടച്ചുനീക്കാന്‍ ക്വട്ടേഷന്‍ കാരണമായി. മുന്‍പ് പ്രശസ്ത നിര്‍മ്മാതാവിന്റെ ഭാര്യയെ പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു. ഇത് നിര്‍മ്മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News