ലോകത്തെ ത്രസിപ്പിച്ച ചുവപ്പിന്‍റെ ജനമുന്നേറ്റത്തിന് ഒരാണ്ട് - Kairalinewsonline.com
Featured

ലോകത്തെ ത്രസിപ്പിച്ച ചുവപ്പിന്‍റെ ജനമുന്നേറ്റത്തിന് ഒരാണ്ട്

തോക്കുകളെ പതാകയും മനക്കരുത്തും കൊണ്ടാണ് ജനങ്ങള്‍ നേരിട്ടതെന്ന് എര്‍ദോഗന്‍

അങ്കാറ: പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മ പുതുക്കി തുര്‍ക്കി. ഒന്നാം വാര്‍ഷികത്തോടതനുബന്ധിച്ച് പടുകൂറ്റന്‍ റാലിയാണ് തുര്‍ക്കിയില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ജൂലൈ 15നാണ് തുര്‍ക്കി സൈന്യത്തിലെ ഒരു വിഭാഗം ത്വയ്പ് എര്‍ദോഗന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചത്.

എര്‍ദോഗന്റെ ആഹ്വാനപ്രകാരം തെരുവിലിറങ്ങിയ ജനങ്ങളും സര്‍ക്കാരും സൈന്യവും ചേര്‍ന്ന് അട്ടിമറി ശ്രമം പരാജയപ്പെടുത്തി. ഒരു ഭരണാധികാരിയുടെ ആഹ്വാനം ജനം ഏറ്റെടുത്തപ്പോള്‍ അത് ലോകത്തെ ത്രസിപ്പിച്ച അപൂര്‍വ്വം സംഭവങ്ങളിലൊന്നുകൂടിയായി. തലസ്ഥാനമായ അങ്കാറയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ത്വയ്പ് എര്‍ദോഗന്‍ ജനങ്ങളെ അഭിനന്ദിച്ചു.

തോക്കുകളെ പതാകയും മനക്കരുത്തും കൊണ്ടാണ് ജനങ്ങള്‍ നേരിട്ടതെന്ന് എര്‍ദോഗന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു.തുര്‍ക്കിയില്‍ ക!ഴിഞ്ഞ വര്‍ഷം നടന്ന ഏറ്റുമുട്ടലില്‍ വിമത സൈനീകരുള്‍പ്പെടെ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 2000ത്തില്‍ അധികം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

To Top