കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി; പാക് പ്രകോപനം തുടരുന്നു

ദില്ലി: പാകിസ്താന്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി. പാക് സൈന്യമാണ് ഇക്കാര്യമറിയിച്ചത്. ലോകരാജ്യങ്ങള്‍ ഇടപെട്ടിട്ടുപോലും ദയാഹര്‍ജി വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷയ്ക്ക് എതിരെ കുൽഭൂഷൺ ജാദവിന്റെ മാതാവ് സമർപ്പിച്ച ആദ്യ ഹർജിയാണ് തള്ളിയത്.

പാകിസ്താന്‍ പട്ടാളക്കോടതിയാണ് കുല്‍ഭൂഷണിന്‍റെ ദയാഹര്‍ജി തള്ളിയത്. പാക് സൈനിക മേധാവിയാണ് അന്തിമ തീരുമാനമെടുക്കുക. പാകിസ്താന്‍ പട്ടാള നിയമപ്രകാരമാണിത്. പാക് സൈനിക മേധാവി കുല്‍ഭൂഷണിന്‍റെ ദയാഹര്‍ജി അന്തിമമായി പരിഗണിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിലാണ് കുല്‍ഭൂഷണെതിരെ പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. ചാരപ്പണി ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ ആരോപണം ഇന്ത്യ തള്ളിയിരുന്നു.

വിധിയെത്തുടര്‍ന്ന് ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയും അനുകൂല വിധിയുണ്ടാവുകയും ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു കൊണ്ടാണ് അന്താരാഷ്ട്ര കോടതി വിധിപറഞ്ഞത്.

അതേസമയം പാകിസ്താന്‍ ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News