ലോകത്തെ അമ്പരപ്പിച്ച ഗണിതശാസ്ത്രജ്ഞ മറിയം മിര്‍സഖാനി വിടവാങ്ങി; സ്തനാര്‍ബുദമാണ് ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ച ആദ്യ വനിതയുടെ ജീവന്‍ അപഹരിച്ചത്

ഗണിതശാസ്ത്രത്തില്‍ ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ച ആദ്യ വനിത, മറിയം മിര്‍സഖാനി അമേരിക്കയില്‍ അന്തരിച്ചു. 40 വയസുകാരിയായ അവര്‍ക്ക് സ്തനാര്‍ബുദം ബാധിക്കുകയും എല്ലുകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

‘ഗണിത നോബല്‍ സമ്മാനം’ എന്ന് വിളിപ്പേരുള്ള ഫീല്‍ഡ്‌സ് മെഡല്‍ നാല് വര്‍ഷം കൂടുമ്പോള്‍ 40 വയസിനു താഴെയുള്ള രണ്ടോ നാലോ ഗണിത ശാസ്ത്രജ്ഞര്‍ക്കാണ് നല്‍കുന്നത്. സങ്കീര്‍ണമായ ജ്യാമിതി, ചലനാത്മകമായ സംവിധാനങ്ങള്‍ എന്നിവയിലുള്ള ഗവേഷണത്തിന് 2014ല്‍ ആണ് ഇറാന്‍കാരിയായ പ്രൊഫ. മിര്‍സഖാനിക്ക് ഈ പുരസ്‌കാരം നല്‍കിയത്.

‘ഇന്ന് ആ പ്രകാശം അണഞ്ഞു, എന്റെ ഹൃദയം തകര്‍ന്നു അവര്‍ വളരെ വേഗം പോയി,’ അവളുടെ സുഹൃത്ത് നാസ ശാസ്ത്രജ്ഞനായ ഫിറോസ് നാദിരി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

1977ല്‍ ജനിച്ച മിര്‍സഖാനി, ഇറാനിലെ വിപ്ലവാനന്തര തലമുറയില്‍ പെട്ടവളാണ്. തന്റെ കൗമാരത്തില്‍ തന്നെ അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ അവര്‍ നേടുകയുണ്ടായി.

2004 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്.ഡി. സമ്പാദിച്ച അവര്‍ പിന്നീട് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആയി.

മൂന്നു വര്‍ഷം മുന്‍പ് അവര്‍ക്ക് ഫീല്‍ഡ്‌സ് മെഡല്‍ ലഭിച്ചപ്പോള്‍, 1936 ല്‍ സ്ഥാപിച്ച ഗണിതശാസ്ത്ര സമ്മാനത്തിനായുള്ള സ്ത്രീകളുടെ ദീര്‍ഘകാല കാത്തിരുപ്പിനാണ് വിരാമമായത്. പ്രൊഫ. മിര്‍സഖാനി ഫീല്‍ഡ്‌സ് മെഡല്‍ സ്വീകരിച്ച ആദ്യത്തെ ഇറാനിയനുമാണ്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെഡല്‍ സെലക്ഷന്‍ സമിതി അംഗം പ്രൊഫ. ഡാം ഫ്രാന്‍സിസ് കിര്‍വാന്‍ ആ സമയത്ത് ഇങ്ങനെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel