സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഇല്ല; മാനേജ്‌മെന്റുകളുടെ ഹര്‍ജി തള്ളി; നിലവിലുള്ള ഫീസ് ഘടന തുടരും

കൊച്ചി: സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടിന് ഹൈക്കോടതിയുടെ അംഗീകാരം. സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ നല്‍കിയില്ല. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

നിലവിലെ ഓര്‍ഡിനന്‍സും ഫീസ് ഘടനയും തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഫീസ് താല്‍ക്കാലികമാണെന്ന് വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി.

പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം നടത്തുന്നതിന് സര്‍ക്കാരിന് കോടതി അനുമതി നല്‍കി. അതേസമയം, മനേജ്‌മെന്റുകളുടെ ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here