പ്രണവിനോടു പ്രണയമോ? കല്യാണിയുടെ മറുപടി വൈറലാകുന്നു - Kairalinewsonline.com
ArtCafe

പ്രണവിനോടു പ്രണയമോ? കല്യാണിയുടെ മറുപടി വൈറലാകുന്നു

വാര്‍ത്ത കണ്ട് ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു

നടന്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവുമായുള്ള ബന്ധം വ്യക്തമാക്കി പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണി. അപ്പുചേട്ടന്‍ ഞങ്ങളുടെ ഫാമിലി സര്‍ക്കിളില്‍ കുട്ടികളുടെ ഹീറോയാണ്. ഒരു ടീ ഷര്‍ട്ടും പാന്റും ചപ്പലുമുണ്ടെങ്കില്‍ അപ്പുച്ചേട്ടന്‍(പ്രണവ്) ജീവിക്കും. ഇത്രയും വലിയ ഒരു നടന്റെ മകന്‍ ഇത്ര ലാളിത്വത്തോടെ ജീവിക്കുന്നു. ഞങ്ങള്‍ക്കെല്ലാം ചേട്ടനോട് ആരാധനയാണ്‌.

ഞാനും അപ്പുച്ചേട്ടനും പ്രണയത്തിലാണെന്ന് വാര്‍ത്ത വന്നു. ഇത് കണ്ട് ഞങ്ങള്‍ ഒരുപാട് ചിരിച്ചു. വാര്‍ത്ത കണ്ട് അന്നു തന്നെ ചേട്ടന്‍ ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കുട്ടിക്കാലം മുതല്‍ തന്റെ സുഹ്യത്തും ചേട്ടനുമാണ് അപ്പുച്ചേട്ടന്‍. കല്ല്യാണി പറയുന്നു

To Top