മനം കവരാന്‍ തൃശിവപേരൂര്‍ ക്ലിപ്തത്തിലെ മനോഹരമായ ഗാനമെത്തി - Kairalinewsonline.com
ArtCafe

മനം കവരാന്‍ തൃശിവപേരൂര്‍ ക്ലിപ്തത്തിലെ മനോഹരമായ ഗാനമെത്തി

പി എസ് റഫീഖിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്

ആസിഫ് അലിയെ നായകനാക്കി രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃശിവപേരൂര്‍ ക്ലിപ്തം. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. മാങ്ങാപൂള് എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് എത്തിയിരിക്കുന്നത്. പി എസ് റഫീഖിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനവും അദ്ദേഹം തന്നെയാണ്.

ചെമ്പന്‍ വിനോദ്, ബാബുരാജ്, അപര്‍ണ ബാലമുരളി, ജോജു ജോര്‍ജ്, ഇര്‍ഷാദ്, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പി എസ് റഫീഖാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

To Top