ശശികലക്ക് ജയില്‍ പ്രത്യേക പരിഗണനയെന്നു കണ്ടെത്തിയ ജയില്‍ എഡിജിപിയ്ക്ക് സ്ഥലമാറ്റം

ബംഗ്ലുരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശശികലക്ക് പരപ്പന അഗ്രഹാര ജയില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന് കണ്ടെത്തിയ കര്‍ണാടക ജയില്‍ എഡിജിപി രൂപയ്ക്ക് സ്ഥലമാറ്റം. ജയിലില്‍ കഴിയുന്ന ശശികലയ്ക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും ജയിലില്‍ ശശികലക്കായി പ്രത്യേകം അടുക്കളയടക്കം ഉണ്ടെന്നുമായിരുന്നു രൂപയുടെ കണ്ടെത്തല്‍.

സംഭവത്തില്‍ ജയില്‍ ഡിജിപി അടക്കം ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്ത രൂപയെ മുഖ്യമന്ത്രി നേരത്തെ തന്നെ താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലമാറ്റിയത്.
മാധ്യമങ്ങള്‍ക്കു മുന്നില്‍ സര്‍വീസ് വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ച് രൂപയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രൂപ വിശദീകരണം നല്‍കിയത്.

എന്നാല്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജയിലില്‍ അത്തരത്തിലൊരു പരിഗണനയും ശശികലക്ക് ലഭിക്കുന്നില്ലെന്നും ജയില്‍ ഡിജിപി സത്യനാരായണ റാവു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here