അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; മുന്‍ മന്ത്രി കെ സി ജോസഫും കുരുക്കില്‍

കണ്ണൂര്‍: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ മുന്‍ മന്ത്രി കെ സി ജോസഫിനെതിരെ പരാതി. ഫേസ്ബുക്കിലൂടെയാണ് കെ സി ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയത്. കണ്ണൂര്‍ എസ്പി യ്ക്കാണ് പരാതി ലഭിച്ചത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ നടന്‍ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴി എടുത്തു. എംഎല്‍എ ഹോസ്റ്റലിലെത്തിയാണ് അന്വേഷണ സംഘം മൊഴി എടുത്തത്. പള്‍സര്‍ സുനിയുമായുള്ള ബന്ധം ചോദിച്ചെന്ന് മുകേഷ് പ്രതികരിച്ചു. മൊഴിയെടുക്കല്‍ ഒരു മണിക്കൂറോളം നീണ്ടു. ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം ചോദിച്ചതായി എംഎല്‍എ പറഞ്ഞു.

നടന്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെ നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പുതിയ തെളിവുകള്‍ അന്‍വര്‍ സാദത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നാണ് വ്യക്തമാകുന്നത്.

വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ദിലീപിന്റെ ജന്മ സ്ഥലമായ ആലുവ എം എല്‍ എ കൂടിയായ അന്‍വര്‍ സാദത്തിനെ പൊലീസ് ചോദ്യം ചെയ്യ്തത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും നടന്‍ ദിലീപും അന്‍വര്‍ സാദത്തിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News