എംഎല്‍എ ഹോസ്റ്റലില്‍വച്ച് മൊഴിയെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍; മൊഴിയെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചല്ല

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍വച്ച് എംഎല്‍എമാരുടെ മൊഴിയെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എംഎല്‍എമാരുടെ മൊഴിയെടുത്തത് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും എംഎല്‍എ ഹോസ്റ്റലില്‍വച്ചു മൊഴിയെടുക്കുന്നതിനു മൂന്‍കൂര്‍ അനുമതി വാങ്ങണമെന്നും സ്പീക്കര്‍ അറിയിച്ചു.

സംഭവത്തില്‍ ചീഫ് മാഷലിനോട് സ്പീക്കര്‍ റിപ്പോര്‍ട്ട് തേടി. സ്പീക്കര്‍ ഡിജിപിയെ അതൃപ്തി അറിയിക്കുമെന്നാണ് സൂചന. സ്പീക്കറുടെ ഓഫീസിന്റെ അനുമതി വാങ്ങാതെയാണ് അന്വേഷണ സംഘം എംഎല്‍എമാരുടെ മൊഴിയെടുത്തത്.

എംഎല്‍എമാരായ മുകേഷിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയാണ് എംഎല്‍എ ഹോസ്റ്റലില്‍ എത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here